ലോക്ക് ഡൗണ്‍ ലംഘിച്ച് ചുറ്റിക്കറക്കം; മകന്‍റെ പരാതിയിൽ അച്ഛനെതിരേ കേസ്
ലോക്ക് ഡൗണ്‍ ലംഘിച്ച് ചുറ്റിക്കറക്കം;  മകന്‍റെ പരാതിയിൽ അച്ഛനെതിരേ കേസ്
Saturday, April 4, 2020 12:44 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ​റ​ന്നുന​ട​ക്കു​ന്നു, പു​റ​ത്തി​റ​ങ്ങി​യാ​ൽ പോ​ലീ​സും വൈ​റ​സും പി​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ൽ വീ​രേ​ന്ദ​റി​ന് പു​ല്ലു​വി​ല​യാ​ണ്. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ മ​ക​ൻ അ​ഭി​ഷേ​ക് പോ​ലീ​സി​നെ വി​ളി​ച്ച​തോ​ടെ ആ​റുമാ​സം ത​ട​വി​നും ആ​യി​രം രൂ​പ പി​ഴ​യ്ക്കു​മു​ള്ള കേ​സ് സ്വ​ന്ത​മാ​ക്കി ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ് തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ വീ​രേ​ന്ദ​ർ സിം​ഗ്. കേ​സ് ഇ​നി കോ​ട​തി​യി​ലെ​ത്തി വി​ചാ​ര​ണ ന​പ​ടി​ക​ൾ ക​ഴി​ഞ്ഞാ​ല​റി​യാം, ആ​റു​മാ​സം അ​ക​ത്തു കി​ട​ക്ക​ണോ വീ​ട്ടി​ലി​രി​ക്ക​ണോ എ​ന്ന കാ​ര്യം.

ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. 59കാ​ര​നാ​യ അ​ച്ഛ​ൻ വീ​രേ​ന്ദ​ർ സിം​ഗ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ന്ത​രം ചു​റ്റിന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് മ​ക​ൻ അ​ഭി​ഷേ​കി​ന്‍റെ പ​രാ​തി. അ​ട​ങ്ങി​യൊ​തു​ങ്ങി വീ​ട്ടി​ലി​രി​ക്കാ​ൻ പ​റ​ഞ്ഞി​ട്ടു കേ​ൾ​ക്കാ​തെ അ​ച്ഛ​ൻ പ​തി​വാ​യി രാ​വി​ലെത​ന്നെ വീ​ടുവി​ട്ടി​റ​ങ്ങുമെ​ന്നാ​ണ് അ​ഭി​ഷേ​കി​ന്‍റെ പ​രാ​തി. ഏ​പ്രി​ൽ ഒ​ന്നി​നാണ് അ​ഭി​ഷേ​ക് അ​ച്ഛ​ന്‍റെ ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​ന​ത്തെ​ക്കു​റി​ച്ചു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി കി​ട്ടി​യ​തി​നു തൊ​ട്ടു പി​ന്നാ​ലെത​ന്നെ വ​സ​ന്ത്കു​ഞ്ച് സ്റ്റേ​ഷ​നി​ൽനി​ന്ന് ര​ണ്ടു പോ​ലീ​സു​കാ​ർ ര​ജോ​ക്രി​യി​ലു​ള്ള ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു. തി​ര​ക്കി ചെ​ന്ന​പ്പോ​ൾ വീ​ടി​നു പു​റ​ത്ത് ത​ർ​ക്കി​ച്ചു നി​ൽ​ക്കു​ന്ന അ​ച്ഛ​നെ​യും മ​ക​നെ​യു​മാ​ണു ക​ണ്ട​ത്. പോ​ലീ​സു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വീ​ട്ടി​ൽ ഒ​തു​ങ്ങി ഇ​രി​ക്കാ​മോയെ​ന്ന് ഒ​രി​ക്ക​ൽകൂ​ടി അ​ഭി​ഷേ​ക് അ​ച്ഛ​നോ​ട് ചോ​ദി​ച്ചു. എ​ന്നാ​ൽ, വീ​രേ​ന്ദ​ർ അ​തൊ​ന്നും കൂ​ട്ടാ​ക്കി​യി​ല്ല. ഒ​ടു​വി​ൽ, ഈ ​കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്നേ മ​തി​യാ​കൂ എ​ന്ന് പോ​ലീ​സു​കാ​രും വീ​രേ​ന്ദ​റിനോ​ട് അ​ഭ്യ​ർ​ഥി​ച്ചു. പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​നും നാ​ട്ടു​കാ​ർ​ക്കും വീ​ട്ടു​കാ​ർ​ക്കും ഒ​രു​പോ​ലെ കു​ഴ​പ്പ​മു​ണ്ടാ​ക്കു​മെ​ന്ന് പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​നും ശ്ര​മി​ച്ചു. എ​ന്നാ​ൽ, പോ​ലീ​സു​കാ​രു​ടെ വി​ര​ട്ട​ലൊ​ന്നും വീ​രേ​ന്ദ​ർ ക​ണ​ക്കി​ലെ​ടു​ത്തി​ല്ല. അ​തോ​ടെ അ​ഭി​ഷേ​കി​ന്‍റെ പ​രാ​തി​യു​മാ​യി മു​ന്നോട്ടു പോ​കാ​ൻത​ന്നെ പോ​ലീ​സ് തീ​രു​മാ​നി​ച്ചു. അ​ച്ഛ​നെ​തി​രേ​യു​ള്ള മ​ക​ന്‍റെ മൊ​ഴി​യു​മെ​ടു​ത്തു.


ത​ന്‍റെ അ​ച്ഛ​ൻ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ന്നും പാ​ലി​ക്കു​ന്നി​ല്ല. ആ​രു പ​റ​ഞ്ഞി​ട്ടും കേ​ൾ​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ അ​ദ്ദേ​ഹം നി​ര​ന്ത​രം പു​റ​ത്തി​റ​ങ്ങി ചു​റ്റിന​ട​ക്കു​ക​യാ​ണെ​ന്ന് അ​ഭി​ഷേ​ക് മൊ​ഴി ന​ൽ​കി. അ​ച്ഛ​നെ​തി​രേ നി​യ​മ​ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നുകൂ​ടി അ​ഭി​ഷേ​ക് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മൊ​ഴി അ​പ്പാ​ടെ എ​ഫ്ഐ​ആ​റി​ൽ ചേ​ർ​ത്ത പോ​ലീ​സ് വീ​രേ​ന്ദ​റി​നെ​തി​രേ ഐ​പി​സി 188-ാം വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു. ആ​യി​രം രൂ​പ പി​ഴ​യും ആ​റു മാ​സം ത​ട​വും ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണി​ത്.

ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു പു​റ​ത്തി​റ​ങ്ങി ന​ട​ന്ന​വ​ർ​ക്കെ​തി​രേ ഇ​തു​ൾ​പ്പ​ടെ 33 കേ​സു​ക​ളാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ 21ഉം ​ദ്വാ​ര​ക​യി​ൽനി​ന്നാ​ണ്. എ​ട്ട് കേ​സു​ക​ൾ തെ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ നി​ന്നും ര​ണ്ട് കേ​സു​ക​ൾ വീ​തം വ​ട​ക്ക​ൻ ഡ​ൽ​ഹി, വ​ട​ക്കുകി​ഴ​ക്ക​ൻ ഡ​ൽ​ഹി, സെ​ൻ​ട്ര​ൽ ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ദു​ര​ന്തനി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ 51 മു​ത​ൽ 60 വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ചും ഐ​പി​സി 188-ാം വ​കു​പ്പു പ്ര​കാ​ര​വും കേ​സെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.