നിസാമുദീൻ സമ്മേളനത്തിനെത്തിയ അഞ്ഞൂറോളം വിദേശികൾ ഒളിവിൽ കഴിഞ്ഞെന്ന ു പോലീസ്
നിസാമുദീൻ സമ്മേളനത്തിനെത്തിയ അഞ്ഞൂറോളം വിദേശികൾ ഒളിവിൽ കഴിഞ്ഞെന്ന ു പോലീസ്
Sunday, April 5, 2020 12:45 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി കോ​​വി​​ഡ് ഭീ​​തി പ​​ര​​ത്തി​​യ ഡ​​ൽ​​ഹി നി​​സാ​​മു​​ദീ​​നി​​ലെ ത​​ബ്‌​​ലീ​​ഗ് ജ​​മാ​​അ​​ത്ത് സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത അ​​ഞ്ഞൂ​​റോ​​ളം വി​​ദേ​​ശി​​ക​​ൾ പ​​രി​​ശോ​​ധ​​ന​​യ്ക്കു ഹാ​​ജ​​രാ​​കാ​​തെ ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞെ​​ന്ന് ഡ​​ൽ​​ഹി പോ​​ലീ​​സ്.

ഡ​​ൽ​​ഹി​​യി​​ലെത​​ന്നെ 15 മോ​​സ്കു​​ക​​ളി​​ലാ​​ണ് ഇ​​വ​​ർ ക​​ഴി​​ഞ്ഞ​​ത്. ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച​​തു​​മൂ​​ലം രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു മ​​ട​​ങ്ങാ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന വി​​ദേ​​ശി​​ക​​ൾ ഡ​​ൽ​​ഹി​​യി​​ലെ ത​​ബ്‌​​ലീ​​ഗ് പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ ക​​ഴി​​ഞ്ഞുവ​​രി​​ക​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ മാ​​സം നി​​സാ​​മു​​ദീ​​ൻ മ​​ർ​​ക്ക​​സി​​ൽ ന​​ട​​ന്ന ത​​ബ്‌​​ലീ​​ഗ് സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​രെ ക​​ണ്ടെ​​ത്താ​​ൻ ഡ​​ൽ​​ഹി പോ​​ലീ​​സ് ക്രൈം​​ബ്രാ​​ഞ്ച്, ഇ​​ന്‍റ​​ലി​​ജ​​ന്‍റ്സ് സം​​ഘ​​ങ്ങ​​ൾ വ്യാ​​പ​​ക തെ​​ര​​ച്ചി​​ലാ​​ണു ന​​ട​​ത്തി​​യ​​ത്. ഡ​​ൽ​​ഹി​​യി​​ലെ വി​​വി​​ധ മ​​ദ്ര​​സ​​ക​​ളി​​ലും മോ​​സ്കു​​ക​​ളി​​ലും വി​​ദേ​​ശി​​ക​​ളാ​​യ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് അ​​ഭ​​യം ന​​ൽ​​ക​​ണ​​മെ​​ന്ന് ത​​ബ്‌​​ലീ​​ഗ് ജ​​മാ​​അ​​ത്ത് സ​​ന്ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു എ​​ന്നാ​​ണ് ക്രൈം​​ബ്രാ​​ഞ്ച് പ​​റ​​യു​​ന്ന​​ത്. വ​​ട​​ക്ക​​ൻ ഡ​​ൽ​​ഹി, വ​​ട​​ക്കുകി​​ഴ​​ക്ക​​ൻ ഡ​​ൽ​​ഹി, തെ​​ക്കു കി​​ഴ​​ക്ക​​ൻ ഡ​​ൽ​​ഹി, രോ​​ഹി​​ണി, പ​​ടി​​ഞ്ഞാ​​റ​​ൻ ഡ​​ൽ​​ഹി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽനി​​ന്നാ​​ണ് വി​​ദേ​​ശി​​ക​​ളാ​​യ ത​​ബ്‌​​ലീ​​ഗ് പ്ര​​വ​​ർ​​ത്ത​​ക​​രെ പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യ​​ത്.


നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​യ​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം ലം​​ഘി​​ച്ചാ​​ണ് ഇ​​വ​​ർ ഒ​​ളി​​ച്ചു താ​​മ​​സി​​ച്ച​​തെ​​ന്നും പോ​​ലീ​​സ് വെ​​ളി​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.