ആശുപത്രിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആംബുലൻസിൽ പ്രസവിച്ചു
ആശുപത്രിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആംബുലൻസിൽ പ്രസവിച്ചു
Monday, April 6, 2020 12:24 AM IST
ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം ആ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചെ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ച യു​വ​തി ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ചു. ന​വ​ജാ​ത ശി​ശു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ജ​സ്ഥാ​നി​ലെ ഭ​ര​ത്പുരി​ലാ​ണ് സം​ഭ​വം. ഭ​ര​ത്പുർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണം ശ​രി​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് രാ​ജ​സ്ഥാ​ൻ ടൂ​റി​സം മ​ന്ത്രി അ​റി​യി​ച്ചു.

ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യെ സി​ക്രി ഗ്രാ​മ​ത്തി​ൽനി​ന്നാ​ണ് ഭ​ര​ത്പുരി​ലെ ജ​നാ​ന ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു വി​ട്ട​തെ​ന്നും മു​സ്‌​ലിം ആ​ണെ​ന്നു പ​റ​ഞ്ഞ് ഡോ​ക്ട​ർ​മാ​ർ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഇ​ർ​ഫാ​ൻ ഖാ​ൻ പ​റ​യു​ന്നു.

ലേ​ബ​ർ റൂ​മി​ൽ പ്ര​വേ​ശി​ച്ച​തി​നു ശേ​ഷ​മാ​ണ് ഡോ​ക്ട​ർ​മാ​ർ ഭാ​ര്യ​യു​ടെ പേ​രും വി​ലാ​സ​വും ചോ​ദി​ച്ച​തെ​ന്നും തു​ട​ർ​ന്ന് അ​വി​ടെ ചി​കി​ത്സ ല​ഭി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ് ജ​യ്പുരി​ലേ​ക്കു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും ഭ​ർ​ത്താ​വ് പ​റ​യു​ന്നു. ജ​യ്പുരി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ആം​ബു​ല​ൻ​സി​ൽവ​ച്ച് പ്ര​സ​വി​ച്ചെന്നും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​നു മു​ന്പ് കു​ഞ്ഞു മ​രി​ച്ചു​പോ​യെ​ന്നും ഇ​ർ​ഫാ​ൻ ഖാ​ൻ പ​റ​ഞ്ഞു.


എ​ന്നാ​ൽ, യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ലാ​ണ് ജ​യ്പുരി​ലേ​ക്കു വി​ട്ട​തെ​ന്നു ജ​നാ​ന ആ​ശു​പ​ത്രി​യി​ലെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​രൂ​പേ​ന്ദ്ര ഝാ ​പ​റ​ഞ്ഞു. മ​റ്റു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.