പ്രതിപക്ഷ നേതാക്കളുമായി മോദി ചർച്ച നടത്തി
Monday, April 6, 2020 12:24 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള തു​ട​ർപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ൻ രാ​ഷ്‌​ട്ര​പ​തി​മാ​ർ, മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ർ​ച്ച ന​ട​ത്തി.
പ്ര​ധാ​ന​മ​ന്ത്രി ഫോ​ണി​ലാ​ണ് നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച​ത്. ലോ​ക്ക്ഡൗ​ണി​നു ശേ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ച​ർ​ച്ച​യാ​യ​തെ​ന്നാ​ണു സൂ​ച​ന.

മു​ൻ രാ​ഷ്‌​ട്ര​പ​തി​മാ​രാ​യ പ്ര​ണാ​ബ് മു​ഖ​ർ​ജി, പ്ര​തി​ഭാ പാ​ട്ടീ​ൽ, മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്, എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ, കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ മു​ലാ​യം​സിം​ഗ് യാ​ദ​വ്, അ​ഖി​ലേ​ഷ് യാ​ദ​വ്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വും പ​ശ്ചി​മബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​താ ബാ​ന​ർ​ജി, ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്, തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു, ഡി​എം​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​ൻ, ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് പ്ര​കാ​ശ് സിം​ഗ് ബാ​ദ​ൽ എ​ന്നി​വ​രു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യ​ത്.


കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വി​ശാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​യു​ക്ത ത​ന്ത്രം രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​യാ​ണ് ഇ​ത് പൊ​തു​വേ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. സ​ർ​ക്കാ​ർ ബു​ധ​നാ​ഴ്ച സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യാ​ണ് യോ​ഗം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.