പ​രി​ശോ​ധ​ന​യ്ക്ക് സി​പി​സി-ക്ലി​യ ആ​ന്‍റി​ബോ​ഡി ടെ​സ്റ്റ്
Friday, May 22, 2020 1:07 AM IST
ചെ​​​ന്നൈ: ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ചി​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച ആ​​​ന്‍റി​​​ബോ​​​ഡി ടെ​​​സ്റ്റു​​​ക​​​ളു​​​മാ​​​യി ചെ​​​ന്നൈ​​​യി​​​ലെ സി​​​പി​​​സി ഡ​​​യ​​​ഗ്നോ​​​സ്റ്റി​​​ക്സ്. ഇ​​​ൻ​​​വി​​​ട്രോ ഡ​​​യ​​​ഗ്നോ​​​സ്റ്റി​​​ക്സ് ഉ​​​ത്പ​​​ന്ന-​​വി​​​പ​​​ണ​​​ന​​​രം​​​ഗ​​​ത്തെ മു​​​ൻ​​​നി​​​ര​​​ക്കാ​​​രാ​​​യ സി​​​പി​​​സി, സാ​​​ർ​​​സ് കോ​​​വ്-2 ഐ​​​ജി​​​എം, സാ​​​ർ​​​സ് കോ​​​വ്-2 ഐ​​​ജി​​​ജി എ​​​ന്നീ കോ​​​വി​​​ഡ്-19 ആ​​​ന്‍റി ബോ​​​ഡി ടെ​​​സ്റ്റു​​​ക​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

വൈ​​​എ​​​ച്ച്എ​​​ൽ​​​ഒ, ബ​​​യോ​​​ടെ​​​ക് കോ ​​​എ​​​ൽ​​​ടി​​​ഡി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ക്ലി​​​യ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ടെ​​​സ്റ്റു​​​ക​​​ൾ പൂ​​​ർ​​​ണ ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് അ​​​ന​​​ലൈ​​​സ​​​റു​​​ക​​​ളാ​​​ണ്. അ​​​ണു​​​ബാ​​​ധ​​​യ്ക്കു​​​ശേ​​​ഷം ഏ​​​ഴാം ദി​​​വ​​​സം​​ത​​​ന്നെ രോ​​​ഗം ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ ഐ​​​ജി​​​എം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ക​​​ഴി​​​യും. വ​​​ലി​​​യ തോ​​​തി​​​ൽ സാ​​​മ്പി​​​ളു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല ഐ ​​​ഫ്ളാ​​​ഷ് സി​​​സ്റ്റം മാ​​​നു​​​ഷി​​​ക പി​​​ഴ​​​വു​​​ക​​​ൾ കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. അ​​​ന​​​ലൈ​​​സ​​​ർ മോ​​​ഡ​​​ലി​​​നെ ആ​​​ശ്ര​​​യി​​​ച്ച് ഒ​​​രു ലാ​​​ബി​​​ന് ഒ​​​രു ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ദി​​​നം ആ​​​യി​​​രം മു​​​ത​​​ൽ ര​​​ണ്ടാ​​​യി​​​രം വ​​​രെ ഫ​​​ല​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​നാ​​വും. ഒൗ​​​ട്ട്പു​​​ട്ട് ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു കൂ​​​ടു​​​ത​​​ൽ മൊ​​​ഡ്യൂ​​​ളു​​​ക​​​ൾ ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്. എ​​​വെ​​​ർ​​​സ്റ്റോ​​​ണി​​​ന്‍റെ ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ പ്ലാ​​​റ്റ്ഫോ​​​മാ​​​യ എ​​​വ​​​ർ​​​ലൈ​​​ഫ് ഹോ​​​ൾ​​​ഡിം​​​ഗ്സു​​​ക​​​ളു​​​ടെ പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ ക​​​മ്പ​​നി​​​യാ​​​ണ് ചെ​​​ന്നൈ​​​യി​​​ലെ സി​​​പി​​​സി ഡ​​​യ​​​ഗ്നോ​​​സ്റ്റി​​​ക്സ് (സി​​​പി​​​സി). കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ww w.cpcdiagnostics.in എ​​ന്ന വെ​​ബ്സൈ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കാം.


ഐ​​​സി​​​എം​​​ആ​​​ർ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള എ​​​ലി​​​സ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ മ​​​റ്റൊ​​​രു ആ​​​ന്‍റി​​​ബോ​​​ഡി പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ക്കാ​​​നും സി​​​പി​​​സി ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്. ജ​​​ർ​​​മ​​​നി​​​യി​​​ലെ യൂ​​​റോ ഇ​​​മ്യൂ​​​ണ്‍ എ​​​ജി വി​​​ക​​​സി​​​പ്പി​​​ച്ച എ​​​ലി​​​സ ടെ​​​സ്റ്റു​​​ക​​​ൾ, യൂ​​​റോ ഇ​​​മ്യൂ​​​ണ്‍ അ​​​ന​​​ലൈ​​​സ​​​റു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ, മ​​​റ്റേ​​​തു ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് എ​​​ലി​​​സ പ്രോ​​​സ​​​സ​​​റി​​​ലോ എ​​​ലി​​​സ റീ​​​ഡ​​​റി​​​ലോ പ്രോ​​​ഗ്രാം​​ചെ​​​യ്യാ​​​ൻ ക​​​ഴി​​​യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.