76 വര്‍ഷം ഭക്ഷണമോ വെള്ളമോ കഴിക്കാതെ ജീവിച്ചെന്ന് അവകാശപ്പെട്ട പ്രഹ്ലാദ് ജാനി അന്തരിച്ചു
Tuesday, May 26, 2020 11:56 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: 76 വ​ര്‍ഷം ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ക​ഴി​ക്കാ​തെ ജീ​വി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട പ്ര​ഹ്ലാ​ദ് ജാ​നി അ​ന്ത​രി​ച്ചു. ചു​ന്‍രി​വാ​ല മാ​താ​ജി എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​നു 90 വ​യ​സാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഗാ​ന്ധി​ന​ഗ​ര്‍ ജി​ല്ല​യി​ലെ ച​രാ​ദ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു അ​ന്ത്യം. 76 വ​ര്‍ഷം ആ​ഹാ​ര​മോ വെ​ള്ള​മോ ക​ഴി​ക്കാ​തെ ജീ​വി​ച്ചു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട പ്ര​ഹ്ലാ​ദ് ജാ​നി​യെ 2003ലും 2010​ലും ശാ​സ്ത്ര​ജ്ഞ​ര്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു.

ബ​നാ​സ്‌​ക​ന്ത ജി​ല്ല​യി​ലെ അം​ബാ​ജി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഗു​ഹാ ആ​ശ്ര​മ​ത്തി​ല്‍ ജാ​നി​യു​ടെ മൃ​ത​ദേ​ഹം എ​ത്തി​ച്ചു. അ​നു​യാ​യി​ക​ള്‍ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍പ്പി​ക്കാ​നാ​യി ര​ണ്ടു ദി​വ​സം മൃ​ത​ദേ​ഹം ആ​ശ്ര​മ​ത്തി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​നു വ​യ്ക്കും. ജ​ന്മ​നാ​ട്ടി​ല്‍ കു​റ​ച്ചു​കാ​ലം ക​ഴി​യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തെ​ത്തു​ട​ര്‍ന്നാ​ണ് പ്ര​ഹ്ലാ​ദ് ജാ​നി ച​രാ​ദ​യി​ലെ​ത്തി​യ​ത്. പ​തി​ന്നാ​ലാം വ​യ​സി​ല്‍ ജാ​നി ആ​ഹാ​ര​വും വെ​ള്ള​വും ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് അ​നു​യാ​യി​ക​ള്‍ പ​റ​യു​ന്നു. അം​ബാ​ദേ​വി​യു​ടെ ക​ടു​ത്ത ഭ​ക്ത​നാ​യി​രു​ന്ന ജാ​നി ചു​വ​ന്ന സാ​രി അ​ണി​ഞ്ഞ് സ്ത്രീ​യെ​പ്പോ​ലെ​യാ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ചു​ന്‍രി മാ​താ​ജി എ​ന്ന പേ​രു ല​ഭി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.