ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ വി​മ​ര്‍ശി​ച്ച മു​ന്‍ എം​പി​യെ ബി​ജെ​പി പു​റ​ത്താ​ക്കി
Wednesday, May 27, 2020 11:36 PM IST
ഇ​ന്‍ഡോ​ര്‍: കോ​ണ്‍ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കെ​തി​രേ നി​ര​ന്ത​രം വി​മ​ര്‍ശ​ന​മു​യ​ര്‍ത്തു​ന്ന മു​ന്‍ ലോ​ക്‌​സ​ഭാം​ഗം പ്രേം​ച​ന്ദ് ബൊ​രാ​സി​യെ ബി​ജെ​പി പു​റ​ത്താ​ക്കി. സി​ന്ധ്യ​ക്കെ​തി​രേ ന​ട​ത്തി​യ വി​മ​ര്‍ശ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ബൊ​രാ​സി​ക്കു കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു.

എ​ന്നാ​ല്‍, മ​റു​പ​ടി ന​ല്കാ​ന്‍ ബൊ​റാ​സി ത​യാ​യി​ല്ല. താ​ന്‍ മൂ​ന്നു മാ​സം മു​മ്പേ ബി​ജെ​പി വി​ട്ടി​രു​ന്നു​വെ​ന്നാ​ണു ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. 2009ല്‍ ​ഉ​ജ്ജ​യ്‌​നി​ല്‍നി​ന്നു കോ​ണ്‍ഗ്ര​സ് ടി​ക്ക​റ്റി​ല്‍ ലോ​ക്‌​സ​ഭ​യി​ലെ​ത്തി​യ ബൊ​രാ​സി 2018 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പാ​ണു ബി​ജെ​പി​യി​ല്‍ ചേ​ര്‍ന്ന​ത്. ദി​ഗ് വി​ജ​യ് സിം​ഗി​ന്‍റെ അ​ടു​പ്പ​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ന്ത്രി തു​ള​സി സി​ലാ​വ​തി​നെ​തി​രേ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ബൊ​റാ​സി അ​ടു​ത്ത​മാ​സം കോ​ണ്‍ഗ്ര​സി​ല്‍ ചേ​രു​മെ​ന്നാ​ണു സൂ​ച​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.