മു​തി​ര്‍ന്ന എം​വി​എ നേ​താ​ക്ക​ളു​മാ​യി താ​ക്ക​റെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
മു​തി​ര്‍ന്ന എം​വി​എ നേ​താ​ക്ക​ളു​മാ​യി  താ​ക്ക​റെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, May 27, 2020 11:36 PM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര സ​ര്‍ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​നി​ടെ ഭ​ര​ണ​സ​ഖ്യ​മാ​യ മ​ഹാ വി​കാ​സ് അ​ഗാ​ഡി​യി​ലെ മു​തി​ര്‍ന്ന നേ​താ​ക്ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ര്‍, റ​വ​ന്യു മ​ന്ത്രി​യും എം​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ ബാ​ലാ​സാ​ഹെ​ബ് തോ​റാ​ട്ട്, ജ​ല​വി​ഭ​വ മ​ന്ത്രി ജ​യ​ന്ത് പാ​ട്ടീ​ല്‍, ഗ​താ​ഗ​ത മ​ന്ത്രി അ​നി​ല്‍ പ​രാ​ബ് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു പ​രാ​തി​യു​ന്ന​യി​ച്ച് മു​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ജെ​പി സം​ഘം ഗ​വ​ര്‍ണ​ര്‍ ബി.​എ​സ്. കോ​ഷി​യാ​രി​യെ സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. മാ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ രാ​ഷ്‌​ട്ര​പ​തി​ഭ​ര​ണം ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​തി​ര്‍ന്ന ബി​ജെ​പി നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നാ​രാ​യ​ണ്‍ റാ​ണെ തി​ങ്ക​ളാ​ഴ്ച ഗ​വ​ര്‍ണ​റെ സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ​ര്‍ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് എം​വി​എ നേ​താ​ക്ക​ള്‍ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. എ​ന്നാ​ല്‍, സ​ര്‍ക്കാ​രു​ണ്ടാ​ക്കാ​ന്‍ ത​ങ്ങ​ള്‍ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്നു കോ​വി​ഡ് മ​ഹാ​മാ​രി ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നാ​ണു ത​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് മ​ഹാ​രാ​ഷ്‌​ട്ര​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.