ഡൽഹിയിൽ ഒറ്റദിവസം 792 പേർക്ക് കോവിഡ്
Wednesday, May 27, 2020 11:41 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ആ​പ​ത്ക​ര​മാ​യ കു​തി​പ്പു​മാ​യി ഡ​ൽ​ഹി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ 792 പേ​ർ​ക്കു രാ​ജ്യത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 15,000 ക​ട​ന്നു. 15 പേർകൂടി മരിച്ചതോടെ മരണസംഖ്യ 303 ആയി. 7,264 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ചൊ​വ്വാ​ഴ്ച മാ​ത്രം 310 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മൂ​ന്നാ​മ​താ​ണു ഡ​ൽ​ഹി. മ​ഹാ​രാ​ഷ്‌ട്ര യും ത​മി​ഴ്നാ​ടു​മാ​ണ് രോ​ഗി​ക​ളു​ടെ പ​ട്ടി​ക​യി​ൽ മു​ന്നി​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.