പാവപ്പെട്ടവരോടുള്ള വാക്ക് കേന്ദ്രം പാലിക്കണം: സോണിയ
പാവപ്പെട്ടവരോടുള്ള വാക്ക്  കേന്ദ്രം പാലിക്കണം: സോണിയ
Friday, May 29, 2020 1:19 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സ്വാ​ത​ന്ത്ര്യ ല​ബ്ദി​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര ദാ​രു​ണ​മാ​യ ത​ര​ത്തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ പ​ലാ​യ​നം കാ​ണേ​ണ്ടിവ​ന്ന​തെ​ന്ന് കു​ടി​യേ​റ്റ​ത്തൊ​ളി​ക​ളു​ടെ ദു​രി​ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സോ​ണി​യ പ​റ​ഞ്ഞു.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ദ​ന​യും വി​ധി​യും ഈ ​രാ​ജ്യം മു​ഴു​വ​ൻ കാ​ണു​ന്നു​ണ്ട്. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ മാ​ത്രം ഇ​തൊ​ന്നും പ​തി​യു​ന്നി​ല്ല. ഇ​ത് ജ​ന​ങ്ങ​ളു​ടെ മു​റി​വു​ക​ൾ ഉ​ണ​ക്കാ​നു​ള്ള സ​മ​യ​മാ​ണ്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ ആ​വ​ലാ​തി​ക​ൾ മ​ന​സി​ലാ​ക്കാ​ൻ ത​യാ​റ​ല്ല. പാ​വ​പ്പെ​ട്ട​വ​ർ​ക്കുവേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ കോ​ണ്‍​ഗ്ര​സ് ആ​രം​ഭി​ച്ച ‘സ്പീ​ക്ക് അ​പ് ഇ​ന്ത്യ’ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് സോ​ണി​യ ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ലോ​ക്ക് ഡൗ​ണ്‍ മൂ​ലം നി​ര​വ​ധിപ്പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യി. തൊ​ഴി​ൽ ശാ​ല​ക​ൾ പൂ​ട്ടി​യി​ട​പ്പെ​ട്ടു. വി​ള​ക​ൾ വി​ൽ​ക്കാ​നാ​കാ​തെ ക​ർ​ഷ​ക​ർ ന​ട്ടം​തി​രി​ഞ്ഞു. ഈ ​പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ക്കാ​ൻ ജ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ടു പ​ണ​മെ​ത്തി​ക്ക​ണം. ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യി​ക​ൾ​ക്കുകൂ​ടി ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു.


പാ​വ​പ്പെ​ട്ട എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും അ​ടു​ത്ത ആ​റു​മാ​സ​ത്തേ​ക്ക് പ്ര​തി​മാ​സം 7,500 രൂ​പ വീ​തം ല​ഭ്യ​മാ​ക്ക​ണം. പ​തി​നാ​യി​രം രൂ​പ​യു​ടെ അ​ടി​യ​ന്ത​രസ​ഹാ​യ​വും ന​ൽ​ക​ണം. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള സം​വി​ധാ​നം ഉ​റ​പ്പുവ​രു​ത്ത​ണം.

തൊ​ഴി​ല​വ​സ​ര​ങ്ങ​ളും റേ​ഷ​ൻ സ​ന്പ്ര​ദാ​യ​വും മെ​ച്ച​പ്പെ​ടു​ത്ത​ണം. ഗ്രാ​മീണ മേഖലയിൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലെ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 200 ദി​വ​സ​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​യ്പ​ക​ൾ ന​ൽ​കു​ന്ന​തി​നു പ​ക​രം ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​കസ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം. അ​തു​വ​ഴി രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഉ​റ​പ്പുവ​രു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും സോ​ണി​യ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.