അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ്യോ​മ​ഗ​താ​ഗ​തം ക​ർ​ണാ​ട​ക വി​ല​ക്കി
Friday, May 29, 2020 1:19 AM IST
ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്‌ട്ര, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ്യോ​മ​താ​ഗ​ത​ത്തി​നു ക​ർ​ണാ​ട​ക വിലക്കേർപ്പെടുത്തി. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ നി​ര​വ​ധി പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം.

മ​ഹാ​രാ​ഷ്‌ട്ര, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു റോ​ഡ്മാ​ർ​ഗം ക​ർ​ണാ​ട​ക​യി​ലെ​ത്തു​ന്ന​തി​നു​ള്ള വി​ല​ക്ക് തു​ട​രു​മെ​ന്നു മ​ന്ത്രി ജെ.​സി. മ​ധു​സ്വാ​മി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.