കുടിയേറ്റ തൊഴിലാളിയുടെ ജഡം ട്രെയിനിന്‍റെ ശുചിമുറിയിൽ
കുടിയേറ്റ തൊഴിലാളിയുടെ ജഡം ട്രെയിനിന്‍റെ ശുചിമുറിയിൽ
Saturday, May 30, 2020 12:17 AM IST
ഝാ​​​ൻ​​​സി/​​​ന്യൂ​​​ഡ​​​ൽ​​​ഹി:​​​ ലോ​​​ക്ക് ഡൗ​​​ണി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​ന്മ​​​നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ ജ​​​ഡം ഇ​​​യാ​​​ൾ യാ​​​ത്ര​​​ചെ​​​യ്ത ട്രെ​​​യി​​​നി​​​ന്‍റെ ശു​​​ചി​​​മു​​​റി​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

യു​​​പി​​​യി​​​ലെ ബ​​​സ്തി സ്വ​​​ദേ​​​ശി​​​യാ​​​യ മോ​​​ഹ​​​ൻ ലാ​​​ൽ ശ​​​ർ​​​മ എ​​​ന്ന നാ​​ല്പ​​ത്ത​​ഞ്ചു​​കാ​​​ര​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ഝാ​​​ൻ​​​സി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ട്രെ​​​യി​​​നി​​​ന്‍റെ ശു​​​ചി​​​മു​​​റി​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ജ​​​ന്മ​​​നാ​​​ട്ടി​​​ലെ​​​ത്താ​​​നാ​​​യി ഝാ​​​ൻ​​​സി​​​യി​​​ൽ നി​​​ന്നു ഗൊ​​​ര​​​ഖ്പൂ​​​രി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​നി​​​ൽ ക​​​ഴി​​​ഞ്ഞ 23 നാ​​​ണ് ഇ​​​യാ​​​ൾ ക​​​യ​​​റി​​​യ​​​ത്. പി​​​റ്റേ​​​ന്ന് ഗൊ​​​ര​​​ഖ്പൂ​​​രി​​​ലെ​​​ത്തി​​​യ ട്രെ​​​യി​​​ൻ തി​​​രി​​​ച്ച് ഝാ​​​ൻ​​​സി​​​യി​​​ലെ​​​ത്തി​​​ച്ചു.


കോ​​​വി​​​ഡ്-19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പു​​​റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ത്ത് തി​​​രി​​​ച്ചെ​​​ത്തി​​​ച്ച് ട്രെ​​​യി​​​ൻ അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ച​​​ട്ടം. ഇ​​​തി​​​നാ​​​യു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണു തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ ജ​​​ഡം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.