ശ്രമിക് ട്രെയിനുകളിൽ ഇതുവരെ 80 മരണം
ശ്രമിക് ട്രെയിനുകളിൽ  ഇതുവരെ 80 മരണം
Saturday, May 30, 2020 11:55 PM IST
ന്യൂ​ഡ​ൽ​ഹി: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സ്വ​ദേ​ശ​ത്ത് എ​ത്തി​ക്കു​ന്ന ശ്ര​മി​ക് ട്രെ​യി​നു​ക​ളി​ൽ ഇ​തു​വ​രെ എ​ണ്‍പ​തോ​ളം മ​ര​ണ​മു​ണ്ടാ​യെ​ന്ന് റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന (ആ​ർ​പി​എ​ഫ്). മേ​യ് ഒ​ൻ​പ​ത് മു​ത​ൽ 29 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് ആ​ർ​പി​എ​ഫ് വ്യ​ക്ത​മാ​ക്കി​യ​ത്. മ​രി​ച്ച​വ​രി​ൽ ഏ​റെ​യും ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​രും ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​വ​രും ആ​ണെ​ന്നു വി​ശ​ദ​മാ​ക്കി.

കൊ​ടുംവേ​ന​ലി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും കി​ട്ടാ​തെ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കാ​ൻ ഇ​ട​യാ​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ റെ​യി​ൽ​വേ സം​ര​ക്ഷ​ണസേ​ന നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ളും വി​വ​ര​ങ്ങ​ളും പൂ​ർ​ണ​മ​ല്ലെ​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള വി​വ​ര​ങ്ങ​ൾകൂ​ടി ല​ഭ്യ​മാ​യ​ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നും ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.


ഈ ​മാ​സം 27 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ 3840 ട്രെ​യി​നു​ക​ളി​ലൂ​ടെ അ​ഞ്ച് ദ​ശ​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളെ സ്വ​ദേ​ശ​ത്ത് എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. നോ​ർ​ത്ത് ഈ​സ്റ്റേ​ണ്‍ സോ​ണി​ൽ 18 പേ​രും നോ​ർ​ത്ത് സെ​ൻ​ട്ര​ൽ സോ​ണി​ൽ 19 പേ​രും ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ൽ​വേ സോ​ണി​ൽ 13 പേ​രും യാ​ത്ര​യ്ക്കി​ടെ മ​രി​ച്ചി​ട്ടു​ണ്ട്. മ​ര​ണ​ങ്ങ​ളെക്കു​റി​ച്ച് അ​താ​ത് സോ​ണ്‍ ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഭ​ക്ഷ​ണ​വും വെ​ള്ള​വും കി​ട്ടാ​ത്ത​തു മൂ​ലം ആ​രെ​ങ്കി​ലും മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി.​കെ. യാ​ദ​വ് പ​റ​ഞ്ഞു. എ​ന്നാ​ൽ, മേ​യ് ഒ​ന്നു മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും വൈ​കാ​തെ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.