മുൻമന്ത്രി കൊറോണ രോഗമുക്തനായി, ആഘോഷത്തിൽ നുറുകണക്കിനു പേർ
Sunday, May 31, 2020 11:49 PM IST
മും​​​ബൈ: കൊ​​​റോ​​​ണ ബാ​​​ധി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മു​​​ൻ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ട​​​ങ്ങി​​​വ​​​ര​​​വ് ആ​​​ഘോ​​​ഷി​​​ച്ച് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ അ​​​നു​​​യാ​​​യി​​​ക​​​ൾ.

മു​​​ൻ​​​മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രോ​​​ഗ​​​മു​​​ക്ത​​​നാ​​​യി ചെ​​​ന്പൂ​​​രി​​​ലെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് അ​​​നു​​​യാ​​​യി​​​ക​​​ളാ​​​ണ് പി​​​ന്തു​​​ണ​​​യു​​​മാ​​​യെ​​​ത്തി​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വീ​​​ടി​​​നു മു​​​ന്നി​​​ലെ റോ​​​ഡി​​​ൽ ചി​​​ല​​​ർ പ​​​ട​​​ക്കം​​​പൊ​​​ട്ടി​​​ച്ച​​​പ്പോ​​​ൾ മ​​​റ്റു​​​ചി​​​ല​​​ർ പാ​​​ട്ടു​​​പാ​​​ടി ആ​​​ഹ്ലാ​​​ദം പ​​​ങ്കി​​​ട്ടു. ഇ​​​തി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.


ന​​​വി മും​​​ബൈ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് നേ​​​താ​​​വ് ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്. മൂ​​​ന്നു​​​ത​​​വ​​​ണ ടെ​​​സ്റ്റ് പോ​​​സി​​​റ്റീ​​​വാ​​​യെ​​​ങ്കി​​​ലും തു​​​ട​​​ർ​​​ന്നു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ നെ​​​ഗ​​​റ്റീ​​​വ് ഫ​​​ലം ല​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
എ​​​ന്നാ​​​ൽ ആ​​​ളു​​​ക​​​ൾ കൂ​​​ട്ടം​​​കൂ​​​ടി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.