കേന്ദ്രത്തോട് 5,000 കോടി ആവശ്യപ്പെട്ടു ഡൽഹി സർക്കാർ
Sunday, May 31, 2020 11:49 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും മൂ​ലം വ​രു​മാ​ന​മൊ​ന്നു​മി​ല്ലാ​താ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കാ​ൻ 5,000 കോ​ടി രൂ​പ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു ഡ​ൽ​ഹി സ​ർ​ക്കാ​ർ. സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന് ക​ത്തെ​ഴു​തി​യ​താ​യി ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ അ​റി​യി​ച്ചു.

ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം അ​ട​ക്ക​മു​ള്ള ചെ​ല​വു​ക​ൾ​ക്കാ​യി ഡ​ൽ​ഹി സ​ർ​ക്കാ​രി​നു 3500 കോ​ടി​യെ​ങ്കി​ലും വേ​ണ്ടതു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ജി​എ​സ്ടി വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത് 500 കോ​ടി മാ​ത്ര​മാ​ണ്. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം 85 ശ​ത​മാ​നം നി​കു​തി​യും ല​ഭി​ച്ചി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം, കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി 7,000 കോ​ടി സ​ർ​ക്കാ​ർ ക​ണ്ടെ​ത്തേ​ണ്ടതു​ണ്ടെന്നും ​സി​സോ​ദി​യ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.