ഡൽഹി അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചു
ഡൽഹി അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചു
Monday, June 1, 2020 11:59 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തി​ക​ൾ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ട്ടു.

ഡ​ൽ​ഹി അ​തി​ർ​ത്തി ഹ​രി​യാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ അ​ട​ച്ചി​രു​ന്നു. ഇ​ത് ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ൾ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടു​ന്നതാ​യി കേ​ജ​രി​വാ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്കും, സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഇ-​പാ​സു​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ​ക്കും തി​രി​ച്ച​റി​യൽ കാ​ർ​ഡു​ക​ളു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​ത്ര​മേ ഒ​രാ​ഴ്ച​ത്തേ​ക്ക് ഡ​ൽ​ഹി​യി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ള്ളൂ.

ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം ജ​ന​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തി​ർ​ത്തി​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​ർ​ത്തി​ക​ൾ തു​റ​ന്നി​ട്ടാ​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ഡ​ൽ​ഹി​യി​ലേ​ക്ക് ചി​കി​ത്സ തേ​ടി വ​രും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ ആ​ളു​ക​ൾ ചി​കി​ത്സ​യ്ക്കാ​യി വ​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​കും. ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഡ​ൽ​ഹി​ക്കാ​ർ​ക്കു​മാ​ത്രം ചി​കി​ത്സ മ​തി​യോ എ​ന്ന കാ​ര്യ​ത്തി​ൽ പൊ​തു​ജ​നാ​ഭി​പ്രാ​യം അ​റി​യി​ക്ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ ട്വി​റ്റ​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യം മേ​യ് അ​ഞ്ചി​നു മു​ൻ​പാ​യി അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ ഇ​രു​പ​തി​നാ​യി​രം കവിഞ്ഞു. ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി കി​ട​ക്ക​ക​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.