കണ്ണന്താനത്തിന്‍റെ അമ്മയ്ക്ക് കോവിഡ്
കണ്ണന്താനത്തിന്‍റെ  അമ്മയ്ക്ക് കോവിഡ്
Monday, June 1, 2020 11:59 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ണ്‍സ് ക​ണ്ണ​ന്താ​നം എം​പി​യു​ടെ അ​മ്മ ബ്രി​ജി​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു ദി​വ​സ​മാ​യി ക​ഴി​യു​ന്ന 90-കാ​രി​യാ​യ ബ്രി​ജി​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ട്.

ഡ​ൽ​ഹി ഖാ​ൻ മാ​ർ​ക്ക​റ്റി​നു സ​മീ​പ​മു​ള്ള ലോ​ധി എ​സ്റ്റേ​റ്റി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ഭാ​ര്യ ഷീ​ല​യോ​ടൊ​പ്പം രാ​ജ്യ​സ​ഭാം​ഗ​മാ​യ അ​ൽ​ഫോ​ണ്‍സ് ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​രു​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി. ഫ​ലം ഇ​ന്ന​റി​യാം. ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു പ​തി​വു പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​മ്മ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴും കോ​വി​ഡി​ന്‍റെ മ​റ്റു ല​ക്ഷ​ണ​ങ്ങ​ളോ, സം​ശ​യ​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.


കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി​യാ​യ ബ്രി​ജി​ത്ത് കു​റ​ച്ചു​നാ​ളു​ക​ളാ​യി ഡ​ൽ​ഹി​യി​ൽ മ​ക​ൻ അ​ൽ​ഫോ​ണ്‍സി​നോ​ടൊ​പ്പ​മാ​ണു താ​മ​സം. വീ​ട്ടി​ൽ സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്ന ജോ​ലി​ക്കാ​ര​നി​ൽ നി​ന്നാ​കാം വൈ​റ​സ് പ​ക​ർ​ന്ന​തെ​ന്നാ​ണു സം​ശ​യം. ക്വാ​റ​ന്‍റൈ​നി​ൽ കഴിയുന്ന ജോ​ലി​ക്കാ​ര​ന്‍റെ സ്ര​വ​വും പ​രി​ശോ​ധ​ന​യ്ക്കു ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.