പാചകവാതക വില കൂട്ടി
Monday, June 1, 2020 11:59 PM IST
ന്യൂ​ഡ​ൽ​ഹി: ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സ​ബ്സി​ഡി​യി​ല്ലാ​ത്ത പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 11.50 രൂ​പ​യും വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള​ത് 110 രൂ​പ​യും വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന​ലെ വി​ല വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​യി. വാ​ണി​ജ്യ വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 1135 രൂ​പ​യാ​ണ്.

മൂ​ന്ന് മാ​സ​ത്തി​നി​ട​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ​രീ​ബ് ക​ല്യാ​ണ്‍ യോ​ജ​ന​യി​ലൂ​ടെ​യു​ള്ള സൗ​ജ​ന്യ സി​ലി​ണ്ട​റു​ക​ൾ​ക്ക് വി​ല വ​ർ​ധ​ന ബാ​ധ​ക​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.