ബോ​ളി​വു​ഡ് നി​ര്‍മാ​താ​വ് അ​നി​ല്‍ സൂ​രി കോ​വി​ഡ്-19 ബാ​ധി​ച്ച് മ​രി​ച്ചു
ബോ​ളി​വു​ഡ് നി​ര്‍മാ​താ​വ്  അ​നി​ല്‍ സൂ​രി കോ​വി​ഡ്-19  ബാ​ധി​ച്ച് മ​രി​ച്ചു
Saturday, June 6, 2020 12:32 AM IST
മും​ബൈ: ക​ര്‍മ​യോ​ഗി, രാ​ജ്തി​ല​ക് തു​ടു​ങ്ങി​യ സൂ​പ്പ​ര്‍ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍മാ​താ​വ് അ​നി​ല്‍ സൂ​രി (77) കോ​വി​ഡ്-19 ബാ​ധി​ച്ച് മ​രി​ച്ചു. പ​നി​യെ​ത്തു​ട​ര്‍ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ അ​നി​ലി​നെ ബു​ധ​നാ​ഴ്ച അ​ഡ്വാ​ന്‍സ്ഡ് മ​ള്‍ട്ടി​സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ലീ​ലാ​വ​തി, ഹി​ന്ദു​ജ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​നി​ലി​നെ ആ​ദ്യം എ​ത്തി​ച്ചെ​ങ്കി​ലും പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചെ​ന്ന് സ​ഹോ​ദ​ര​നും സി​നി​മാ നി​ര്‍മാ​താ​വു​മാ​യ രാ​ജീ​വ് സൂ​രി പ​റ​ഞ്ഞു.


കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് അ​നി​ലി​നെ ശ്വ​സ​ന​ത​ട​സ​ത്തെ​ത്തു​ട​ര്‍ന്ന് വ്യാ​ഴാ​ഴ്ച വെ​ന്റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. രാ​ത്രി ഏ​ഴോ​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യും രാ​ജീ​വ് പ​റ​ഞ്ഞു. കോ​വി​ഡ്-19 മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഓ​ഷി​വാ​ര ശ്മ​ശാ​ന​ത്തി​ല്‍ ഇ​ന്ന​ലെ സം​സ്‌​കാ​രം ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ബാ​സു ചാ​റ്റ​ര്‍ജി​യു​ടെ മ​ന്‍സി​ല്‍ എ​ന്ന ചി​ത്ര​ത്തി​ന്റെ നി​ര്‍മാ​താ​വാ​ണ് രാ​ജീ​വ് സൂ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.