മ​ഹാ​രാ​ഷ്്‌ട്രയി​ല്‍ രോ​ഗി​ക​ള്‍ 80,000; ഇ​ന്ന​ലെ 139 മ​ര​ണം
മ​ഹാ​രാ​ഷ്്‌ട്രയി​ല്‍ രോ​ഗി​ക​ള്‍ 80,000;  ഇ​ന്ന​ലെ 139 മ​ര​ണം
Saturday, June 6, 2020 12:32 AM IST
മും​ബൈ: മ​ഹാ​രാ​ഷ്്‌ട്രയി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 80,000 പി​ന്നി​ട്ടു. ഇ​ന്ന​ലെ 139 പേ​രാ​ണ് മ​രി​ച്ച​ത്. ആ​കെ മ​ര​ണം 2849 ആ​യി. ഇ​ന്ന​ലെ 2436 പേ​ര്‍ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ള്‍ 80,229. ഇ​ന്ന​ലെ 1475 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. 42,224 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്.

ക​ര്‍ണാ​ട​ക​യി​ല്‍ ആ​ദ്യ​മാ​യി ഒ​രു ദി​വ​സ​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ഞ്ഞൂ​റു ക​ട​ന്നു. ഇ​ന്ന​ലെ 515 പേ​ര്‍ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗി​ക​ള്‍ 4835 ആ​യി. ജൂ​ണ്‍ 2ന് ​സ്ഥി​രീ​ക​രി​ച്ച 388 കേ​സു​ക​ള്‍ ആ​യി​രു​ന്നു ക​ര്‍ണാ​ട​ക​യി​ലെ ഒ​രു ദി​വ​സ​ത്തെ ഉ​യ​ര്‍ന്ന ക​ണ​ക്ക്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 471 പേ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍നി​ന്നു വ​ന്ന​വ​രാ​ണ്. യു​പി​യി​ലും ഇ​ന്ന​ലെ ഒ​രു ദി​വ​സ​ത്തെ ഉ​യ​ര്‍ന്ന ക​ണ​ക്കി​ലാ​ണു കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. 496 പേ​ര്‍ക്ക് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഗു​ജ​റാ​ത്തി​ല്‍ ഇ​ന്ന​ലെ 510 പേ​ര്‍ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ള്‍ 19,119. ഇ​ന്ന​ലെ 35 പേ​ര്‍ മ​രി​ച്ചു. ആ​കെ മ​ര​ണം 1190.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.