സിവില്‍ സര്‍വീസസ് അഭിമുഖം ജൂലൈ 20 ന് പുനരാരംഭിക്കും
സിവില്‍ സര്‍വീസസ് അഭിമുഖം  ജൂലൈ 20 ന് പുനരാരംഭിക്കും
Saturday, June 6, 2020 12:32 AM IST
ന്യൂ​ഡ​ൽ​ഹി: 2019ലെ ​സി​വി​ല്‍ സ​ര്‍വീ​സസ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍ഥിക​ളു​ടെ അ​ഭി​മു​ഖം ജൂ​ലൈ 20 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ യൂ​ണി​യ​ന്‍ പ​ബ്ലി​ക് സ​ര്‍വീ​സ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളെ വ്യ​ക്തി​പ​ര​മാ​യി ഈ ​വി​വ​രം അ​റി​യി​ക്കും.

കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ​രീ​ക്ഷ​ക​ളു​ടെ​യും റി​ക്രൂ​ട്ട്മെ​ന്‍റ് ടെ​സ്റ്റു​ക​ളു​ടെ​യും പു​തു​ക്കി​യ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. പു​തു​ക്കി​യ ക​ല​ണ്ട​ര്‍ യു​പി​എ​സ് സി ​വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.


എം​പ്ലോ​യി​സ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ര്‍ഗ​നൈ​സേ​ഷ​നി​ലെ ഇ​ഒ/​എ​ഒ പോ​സ്റ്റു​ക​ളി​ലേ​ക്ക് 2020 ഒ​ക്ടോ​ബ​ര്‍ 4ന് ​ന​ട​ത്താ​നി​രു​ന്ന റി​ക്രൂ​ട്ട്മെ​ന്‍റ് ടെ​സ്റ്റും മാ​റ്റി​വ​ച്ചി​രു​ന്നു. 2021ലെ ​പ​രീ​ക്ഷ​ക​ളു​ടെ​യും റി​ക്രൂ​ട്ട്മെ​ന്‍റ് ടെ​സ്റ്റു​ക​ളു​ടെ​യും ക​ല​ണ്ട​ര്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വേ​ള​യി​ല്‍ ഈ ​റി​ക്രൂ​ട്ട്മെ​ന്‍റ് ടെ​സ്റ്റി​നു​ള്ള പു​തു​ക്കി​യ തീ​യ​തി​യും അ​റി​യി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.