ചെലവു വെട്ടിച്ചുരുക്കി കേന്ദ്രസർ‌ക്കാർ
Saturday, June 6, 2020 1:16 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി അ​നി​ശ്ചി​ത​മാ​യി തു​ട​രു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്ക് പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി കേ​ന്ദ്രസ​ർ​ക്കാ​ർ.

ക​ടു​ത്ത സാ​ന്പ​ത്തി​ക ആ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ചെ​ല​വ് ചു​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഇ​നി അ​യ​യ്ക്ക​രു​തെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം മ​റ്റു മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കുനി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണു വി​വ​രം.

പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ പാ​ക്കേ​ജി​ൽനി​ന്നു മാ​ത്ര​മേ പ​ണം ചെ​ല​വ​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കൂ. കൂ​ടാ​തെ, കോ​വി​ഡ് ഏ​ൽ​പ്പി​ച്ച ആ​ഘാ​ത​ത്തി​ൽ നി​ന്നു തി​രി​ച്ചു​ക​യ​റാ​ൻ പ്ര​ഖ്യാ​പി​ച്ച 20 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് പ​ദ്ധ​തി​യും പ​രി​ഗ​ണി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.


കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​നി​ക്ഷേ​പ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം വ​ന്നി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​ത് യു​ക്തി​പൂ​ർ​വ​മായാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ മാ​ർ​ച്ച് 31 വ​രെ നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​യു​ന്നു.

കോ​വി​ഡ് പ്ര​തി​സ​ന്ധി എ​ങ്ങ​നെ​യി​രി​ക്കും എ​ന്ന​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ആ​യി​രി​ക്കും ഭാ​വി സാ​ന്പ​ത്തി​ക ന​യരൂ​പീ​ക​ര​ണ​ങ്ങ​ൾ എ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ക​ഴി​ഞ്ഞ മാ​സംത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.