കോവിഡ് ഭീതി: അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു
Sunday, June 7, 2020 12:01 AM IST
മഥുര(യുപി): മഥുര ബാർ അസോസിയേഷൻ മുൻ പ്രസിഡന്റിനു കോവിഡ് ബാധിച്ചതിനെത്തുടർന്നു കോടതി ഒരാഴ്ചത്തേക്ക് അടിച്ചിടണമെന്ന അഭിഭാഷകരുടെ ആവശ്യം ജില്ലാ ജഡ്ജി നിരസിച്ചു.
മഥുര ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു. രോഗിയുമായി സന്പർക്കം പുലർത്തിയവർക്കു പരിശോധന നടത്തണമെന്ന ആവശ്യം ജില്ലാ ജഡ്ജി സാധനാ റാണി ഠാക്കൂർ നിരസിച്ചതോടെയാണു കോടതി ബഹിഷ്കരിക്കാൻ തീരുമാനിച്ചതെന്ന് അസോസിയേഷൻ പ്രസിഡന്റ് അവധേശ് സിംഗ് ഠാക്കൂർ പറഞ്ഞു.