ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്ന് അഭ്യൂഹങ്ങൾ
Sunday, June 7, 2020 12:01 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ തെ​​​ര​​​യു​​​ന്ന കൊ​​​ടും​​​കു​​​റ്റ​​​വാ​​​ളി ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹിം കോ​​​വി​​​ഡ്-19 ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​താ​​​യി അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ. ക​​​റാ​​​ച്ചി​​​യി​​​ലെ സൈ​​​നി​​​ക ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് സ​​​മൂ​​​ഹ ​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ക്കം പ്ര​​​ച​​​രി​​​ക്കു​​​ന്ന വാ​​​ർ​​​ത്ത.

ദാ​​​​​​വൂ​​​​​​ദും ഭാ​​​​​​ര്യ മെ​​​​​​ഹാ​​​​​​ജ​​​​​​ബി​​​​​​ൻ ഷെ​​​​​​യ്ക്ക് എ​​​​​​ന്ന​​​​ സു​​​​​​ബീ​​​​​​ന സ​​​​​​റീ​​​​​​നും രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​ർ വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ളെ ഉ​​​​​ദ്ധ​​​​​​രി​​​​​​ച്ചു സി​​​​​​എ​​​​​​ൻ​​​​​​എ​​​​​​ൻ ക​​​ഴി​​​ഞ്ഞ ​ദി​​​വ​​​സം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​രു​​​വ​​​രും ക​​​​​​റാ​​​​​​ച്ചി​​​​​​യി​​​​​​ലെ സൈ​​​​​​നി​​​​​​ക ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ന്നും ദാ​​​​​​വൂ​​​​​​ദി​​​​​​ന്‍റെ പ​​​ഴ്സ​​​​​​ണ​​​​​​ൽ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രും സു​​​​​​ര​​​​​​ക്ഷാ ഭ​​​​​​ട​​​​​​ന്മാ​​​​​​രും ക്വാ​​​​​​റ​​​​​​ന്‍റൈ​​​​​​നി​​​​​​ലാ​​​​​​ണെ​​​​​​ന്നും റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ദാ​​​വൂ​​​ദി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ അ​​​നീ​​​സ് ഇ​​​ബ്രാ​​​ഹിം വാ​​​ർ​​​ത്ത നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.