താക്കീത് നൽകി കേജരിവാൾ: ചികിത്സ നിഷേധിച്ചാൽ നടപടി
Sunday, June 7, 2020 12:01 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.

ചി​ല ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ലെ​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ആ​ശു​പ​ത്രി കി​ട​ക്ക​ക​ൾ കൊ​ണ്ട് ക​രി​ഞ്ച​ന്ത ന​ട​ത്തു​ന്ന അ​ത്ത​രം ആ​ശു​പ​ത്രി​ക​ൾ​ക്ക് താ​ക്കീ​ത് ന​ൽ​കു​ക​യാ​ണ്. അ​വ​രി​ൽ ചി​ല​ർ​ക്ക് രാഷ്‌ട്രീയ സം​ര​ക്ഷ​ണ​മു​​ണ്ട്. പ​ക്ഷേ, അ​തി​നെ​യെ​ല്ലാം മ​റി​ക​ട​ന്ന് അ​ത്ത​രം ആ​ശു​പ​ത്രി​ക​ൾ​ക്ക് എ​തി​രേ ക​ർ​ശ​ന ന​ടപ​ടി​യെ​ടു​ക്കു​മെ​ന്നും കേ​ജ​രി​വാ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് കി​ട​ക്ക ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും കൃ​ത്യ​മാ​യ വി​വ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ കൂ​ടി സ​ർ​ക്കാ​രി​ന് ആ​വ​ശ്യ​മാ​ണ്. കി​ട​ക്ക​ക​ൾ ഉ​ണ്ടാ​യി​ട്ടും കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ചി​ല ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന സം​ഭ​വം സ​ർ​ക്കാ​ർ അ​ങ്ങേ​യ​റ്റം ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.


ഡ​ൽ​ഹി​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ കോ​വി​ഡ് ടെ​സ്റ്റി​ന് വ​ര​രു​തെ​ന്നും കേ​ജ​രി​വാ​ൾ അ​ഭ്യ​ർ​ഥി​ച്ചു. രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി വ​രി നി​ന്നാ​ൽ ഡ​ൽ​ഹി​യു​ടെ ആ​രോ​ഗ്യ സം​വി​ധാ​നം ത​ന്നെ ത​ക​രും. ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന്‍റെ പ​രി​ധി​യും പ​രി​മി​തി​യും ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ൽ​ഹി​യി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ മാ​ത്രം കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

നി​ര​വ​ധി കി​ട​ക്ക​ക​ൾ ഉ​ണ്ടാ​യി​ട്ടും പ്ര​വേ​ശ​നം ന​ൽ​കാ​തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ സ്ഥ​ല​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് കോ​വി​ഡ് രോ​ഗി​ക​ളെ തി​രി​ച്ച​യ​യ്ക്കു​ക​യാ​ണെ​ന്ന് വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത് പ​രി​ഹ​രി​ക്കാ​നും ആ​ശു​പ​ത്രി കി​ട​ക്ക​ക​ൾ ഉ​റ​പ്പു വ​രു​ത്താ​നും ഡ​ൽ​ഹി സ​ർ​ക്കാ​ർ പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. ഈ ​ആ​പ്പി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലെ കി​ട​ക്ക​യു​ടെ ല​ഭ്യ​ത​യും വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഉ​ൾപ്പെടെ അ​റി​യാ​ൻ ക​ഴി​യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.