ഹെൽമറ്റില്ലാതെ ബൈക്കിൽ ഇരിക്കുന്ന ചിത്രം: ചീഫ് ജസ്റ്റീസിന്‍റെ പേരിൽ വിവാദം
Tuesday, June 30, 2020 1:10 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ന്‍റെ ആ​ഡം​ബ​ര ബൈ​ക്കി​ലി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​രി​ൽ വി​വാ​ദം. ഹാ​ർ​ഡ്‌​ലി ഡേ​വി​ഡ്സ​ണി​ന്‍റെ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ബൈ​ക്കാ​യ സി​വി​ഒ 2020ത്തിലി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് വി​വാ​ദ​മാ​യ​ത്. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ജ​ന്മ​നാ​ടാ​യ നാ​ഗ്പുരി​ൽനി​ന്നു​ള്ള​താ​ണു ചി​ത്രം.

ഹെ​ൽ​മ​റ്റോ മാ​സ്കോ ഇ​ല്ലാ​തെ​യാ​ണ് ബൈ​ക്കി​ൽ ഇ​രി​ക്കു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ബൈ​ക്ക് ഓ​ടി​ച്ച​തി​നു​ ശേ​ഷ​മാ​ണ് ചി​ത്ര​മെ​ടു​ത്ത​തെ​ന്നു​മാ​ണ് ആ​രോ​പ​ണം. ബി​ജെ​പി നേ​താ​വ് സോ​ൻ​ബ മു​സാ​ലെ​യു​ടെ മ​ക​ൻ രോ​ഹി​ത് സോ​ൻ​ബാ​ജി മു​സാ​ലെ​യു​ടെ പേ​രി​ലാ​ണ് ബൈ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.


ഇ​തി​നെ​തി​രേ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നു ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. നാ​ഗ്പുർ രാ​ജ്ഭ​വ​നി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് തൊ​ട്ട​ടു​ത്ത ഹാ​ർ​ഡ്‌​ലി ഡേ​വി​ഡ്സ​ണ്‍ ഡീ​ല​റു​ടെ ഷോ​റൂം സ​ന്ദ​ർ​ശി​ക്കു​ക​യും ബൈ​ക്കി​ലി​രു​ന്നു ചി​ത്ര​മെ​ടു​ക്കു​ക​യും ചെ​യ്ത​ത്. ചീ​ഫ് ജ​സ്റ്റീ​സ് വാ​ഹ​നം ഓ​ടി​ച്ചി​ല്ല. ബൈ​ക്കി​ൽ ഇ​രി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വിശദീകരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.