ഇന്ധന വിലവർധന സാധാരണക്കാരനെ ബാധിച്ചിട്ടില്ലെന്നു കേന്ദ്രം
Wednesday, July 1, 2020 12:43 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന ​വി​ലവ​ർ​ധ​ന സാ​ധാ​ര​ണ​ക്കാ​ര​നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേന്ദ്ര പ്ര​ധാ​ൻ. തു​ട​ർ​ച്ച​യാ​യി പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശീ​യ, ആ​ഗോ​ള സ​ന്പ​ദ് വ്യ​വ​സ്ഥ വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ഇ​ത് ലോ​ക​മെ​ന്പാ​ടു​മു​ള്ള ഇ​ന്ധ​ന ആ​വ​ശ്യ​ക​ത​യെ​യും വി​ത​ര​ണ​ത്തെ​യും ബാ​ധി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത​യ്ക്ക് 70 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. സാ​ന്പ​ത്തി​ക മേ​ഖ​ല വീ​ണ്ടും സ​ജീ​വ​മാ​യ​തോ​ടെ ആ​വ​ശ്യ​ക​ത സാ​ധാ​ര​ണ പോ​ലെ​യാ​യി. ഒ​രു കു​ടും​ബ​ത്തി​ലെ പ്ര​ശ്നം വ​രു​ന്പോ​ൾ ഭാ​വി​യി​ലെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ വ്യ​ക്തി ശ്ര​ദ്ധ​യോ​ടെ സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന അ​തു​പോ​ലെ കാ​ണ​ണ​മെ​ന്നും ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.


നി​കു​തി​യി​ലൂ​ടെ സ്വ​രൂ​പി​ക്കു​ന്ന അ​ധി​കം പ​ണം ആ​രോ​ഗ്യം, തൊ​ഴി​ൽ, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക സു​ര​ക്ഷ എ​ന്നി​വ​യ്ക്കാ​യി ചെ​ല​വ​ഴി​ക്കു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ യോ​ജ​നയ്ക്കു കീ​ഴി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കു​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ 1,70,000 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ണം ജ​ന​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ചു.മൂ​ന്നു മാ​സ​ത്തേ​ക്കു സൗ​ജ​ന്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി. സോ​ണി​യ ഗാ​ന്ധി​ക്കും കോ​ണ്‍ഗ്ര​സി​നും പാ​വ​പ്പെ​ട്ട​വ​രു​ടെ ക്ഷേ​മം മ​ന​സി​ലാ​കി​ല്ലെ​ന്നും പെ​ട്രോ​ളി​യം മ​ന്ത്രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.