ഗൽവാനിൽ ടി 90 ടാങ്കുകൾ വിന്യസിച്ച് ഇന്ത്യ
Wednesday, July 1, 2020 12:43 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത ഗ​ൽ​വാ​ൻ താ​ഴ്‌​വ​ര​യി​ൽ ടി 90 ​ടാ​ങ്കു​ക​ൾ വി​ന്യ​സി​ച്ച് ഇ​ന്ത്യ. അ​തി​ർ​ത്തി​സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ന്പോ​ഴും ചൈ​ന​യു​ടെ ഏ​തു പ്ര​കോ​പ​ന​വും നേ​രി​ടാ​നാണ് ഇ​ന്ത്യ​യു​ടെ ശ്ര​മം.

ആ​റ് ടി-90 ​ഭീ​ഷ്മ ടാ​ങ്കു​ക​ളാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യം വി​ന്യ​സി​ച്ച​ത്. മേ​ഖ​ല​യി​ല​ൽ ടാ​ങ്ക്‌​വേ​ധ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ 1597 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള നി​യ​ന്ത്ര​ണ​രേ​ഖ​യി​ലു​ട​നീ​ളം യു​ദ്ധ​വാ​ഹ​ന​ങ്ങ​ളും പീ​ര​ങ്കി​ക​ളും ഇ​ന്ത്യ നേ​ര​ത്തേ​ത​ന്നെ ​വി​ന്യ​സി​ച്ചി​ട്ടു​ണ്ട് . സ്പാ​ൻ​ഗു​ർ ചു​ര​ത്തി​ലൂ​ടെ​യു​ള്ള ചൈ​ന​യു​ടെ ഏ​ത് ആ​ക്ര​മ​ണ​ത്തെ​യും നേ​രി​ടാ​ൻ ചു​ഷൂ​ൽ സെ​ക്ട​റി​ൽ ര​ണ്ട് ടാ​ങ്ക് റെ​ജി​മെ​ന്‍റി​നെ​യും വി​ന്യ​സി​ച്ചു. വ്യോ​മ, നാ​വി​ക​സേ​ന​ക​ൾ നി​താ​ന്ത ജാ​ഗ്ര​ത​യി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.