ഗാഡ്ഗിൽ റിപ്പോർട്ട്: കേസിൽ കക്ഷി ചേരുമെന്ന് ഡീൻ കുര്യാക്കോസ്
ഗാഡ്ഗിൽ റിപ്പോർട്ട്: കേസിൽ കക്ഷി ചേരുമെന്ന് ഡീൻ കുര്യാക്കോസ്
Thursday, July 2, 2020 12:26 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​നാ​യി മാ​ധ​വ് ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗോ​വ ഫൗ​ണ്ടേ​ഷ​ൻ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​ൽ ക​ക്ഷി ചേ​രു​മെ​ന്നു ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ഗോ​വ ഫൗ​ണ്ടേ​ഷ​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച സു​പ്രീം കോ​ട​തി ജൂ​ണ്‍ 18ന് ​കേ​ര​ളം അ​ട​ക്ക​മു​ള്ള ആ​റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റി​ൽ എ​ല്ലാ ക​ക്ഷി​ക​ളും മ​റു​പ​ടി ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം.

കേ​ര​ളം സ​മ​ർ​പ്പി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​ടു​ക്കി​യി​ലു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടേ​തെ​ന്നും അ​ക്കാ​ര്യം കേ​സി​ൽ ക​ക്ഷി ചേ​ർ​ന്ന് കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം പ​ല ത​വ​ണ കേ​ര​ള സ​ർ​ക്കാ​രും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​രും കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ വാ​ദ​ത്തി​നാ​യി സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​പി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.