വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നഴ്സുമാരുമായി സംവദിച്ച് രാഹുൽ
വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നഴ്സുമാരുമായി സംവദിച്ച് രാഹുൽ
Thursday, July 2, 2020 12:26 AM IST
ന്യൂ​ഡ​ൽ​ഹി: വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സു​മാ​രു​മാ​യി രാ​ഹു​ൽ ഗാ​ന്ധി സം​വ​ദി​ച്ചു. ഇം​ഗ്ല​ണ്ട്, ന്യൂ​സി​ലാ​ൻ​ഡ്, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മ​ല​യാ​ളി ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള​വ​രു​മാ​യാ​ണു രാ​ഹു​ൽ സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത്.

ഡോ. ​ബി​ധാ​ൻ ച​ന്ദ്ര റോ​യി​യു​ടെ ജ​ന്മ​ദി​ന​മാ​യ ജൂ​ലൈ ഒ​ന്ന് ദേ​ശീ​യ ഡോ​ക്ട​ർ ദി​നം ആ​യി ആ​ച​രി​ക്കു​ന്ന ദി​വ​സ​മാ​ണ് രാ​ഹു​ൽ ന​ഴ്സു​മാ​രു​മാ​യി കോ​വി​ഡ് പ്ര​തി​സ​ന്ധി​യും പ്ര​തി​രോ​ധ​വും ച​ർ​ച്ച ചെ​യ്ത​ത്. മ​ല​യാ​ളി ന​ഴ്സു​മാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​യിം​സി​ൽ ജോ​ലി ചെ​യ്യു​ന്ന വി​പി​ൻ കൃ​ഷ്ണ​നാ​ണ് രാ​ഹു​ലു​മാ​യി സം​സാ​രി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സു​മാ​രെ രാ​ഹു​ലു​മാ​യു​ള്ള സം​വാ​ദ​ത്തി​ൽ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഏ​റെ അ​ഭി​മാ​ന​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് വി​പി​ൻ കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ആ​ദ്യ​മാ​ണ് ഒ​രു പൊ​തു​വേ​ദി​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു രാ​ഷ്‌ട്രീയനേ​താ​വ് ഇ​ത്ത​ര​ത്തി​ൽ ന​ഴ്സു​മാ​രു​മാ​യി സം​സാ​രി​ക്കു​ന്ന​ത്.


ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ന​ഴ്സു​മാ​രെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു. കോ​വി​ഡി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ നി​ങ്ങ​ൾ ന​ട​ത്തു​ന്ന ക​ഠി​നാ​ധ്വാ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം ന​ന്ദി​യു​ണ്ട് എ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് ന​ഴ്സു​മാ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും രാ​ഹു​ൽ ചോ​ദി​ച്ച​റി​ഞ്ഞു. വി​ദേ​ശ​ത്തു​ള്ള ന​ഴ്സു​മാ​ർ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്ന് എ​ന്ത് സ​ഹാ​യ​മാ​ണ് ഇ​പ്പോ​ൾ വേ​ണ്ട​തെ​ന്നും രാ​ഹു​ൽ ആ​രാ​ഞ്ഞു.

ത​ങ്ങ​ളോ​ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും ത​ന്നെ​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന കാ​ര്യ​മെ​ന്നാ​യി​രു​ന്നു ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ന​ഴ്സു​മാ​രു​ടെ മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.