അതിർത്തിയിൽ സമാധാനം ഉറപ്പുവരുത്തണമെന്ന് ചൈനയോട് ഇന്ത്യ
Thursday, July 2, 2020 11:59 PM IST
ന്യൂഡൽഹി: അതിർത്തിപ്രദേശങ്ങളിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്തണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. ഉഭയകക്ഷി കരാറുകൾ ചൈന മാനിക്കണമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ലഡാക്കിലെ അതിർത്തിസംഘർഷം ലഘൂകരിക്കാൻ ഇന്ത്യയും ചൈനയും സൈനികതലത്തിലും നയതന്ത്രതലത്തിലും പലവട്ടം ചർച്ച നടത്തിയിരുന്നു.
ഇന്ത്യയിൽ പ്രവർത്തിക്കുന്പോൾ ഇന്ത്യയിലെ നിയമങ്ങൾ പാലിക്കണമെന്ന്, ചൈനീസ് ആപ്പുകൾ നിരോധിച്ചതിനെക്കുറിച്ച് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു.