തമിഴ്നാട്ടിൽ രോഗബാധിതർ ഒരു ലക്ഷം കടന്നു
തമിഴ്നാട്ടിൽ രോഗബാധിതർ  ഒരു ലക്ഷം കടന്നു
Sunday, July 5, 2020 12:36 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കോ​​​വി​​​ഡ്-19 രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഒ​​​രു​​​ല​​​ക്ഷം ക​​​ട​​​ന്നു. ഇ​​​ന്ന​​​ലെ 4280 പേ​​​ർ​​​ക്കു​​​കൂ​​​ടി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 1,07,001 ആ​​​യി. 65 പേ​​​ർ​​​കൂ​​​ടി മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​തോ​​​ടെ മൊ​​​ത്തം മ​​​ര​​​ണ​​​സം​​​ഖ്യ 1,450 ആ​​​യി ഉ​​​യ​​​ർ​​​ന്നു. ഇ​​​ന്ന​​​ലെ 2,214 പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗ​​​മു​​​ക്തി. ഇ​​​തോ​​​ടെ 60,592 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യ്ക്കു താ​​​ഴെ​​​യാ​​​ണ് ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ സ്ഥാ​​​നം. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി കെ.​​​പി. അ​​​ൻ​​​പ​​​ള​​​ക​​​നും രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.


അ​​​തേ​​​സ​​​മ​​​യം, വ്യാ​​​പ​​​ക​​​പ​​​രി​​​ശോ​​​ധ​​​ന മൂ​​​ലം രോ​​​ഗം നേ​​​ര​​​ത്തെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​താ​​​ണ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച 35,028 പേ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് മൊ​​​ത്തം 12.70 ല​​​ക്ഷം ആ​​​ളു​​​ക​​​ൾ​​​ക്ക് ഇ​​​തു​​​വ​​​രെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.