പിഎംഒ ഉദ്യോഗസ്ഥൻ ചമഞ്ഞ് രഹസ്യം ചോർത്തൽ നീക്കം: സിബിഐ കേസെടുത്തു
പിഎംഒ ഉദ്യോഗസ്ഥൻ ചമഞ്ഞ് രഹസ്യം ചോർത്തൽ നീക്കം: സിബിഐ കേസെടുത്തു
Sunday, July 5, 2020 12:36 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന പേ​രി​ൽ പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​ൻ നീ​ക്കം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പി.​കെ. മി​ശ്ര​യു​ടെ സ്പെ​ഷ​ൽ അ​സി​സ്റ്റ​ന്‍റ് എ​ന്ന പേ​രി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ അ​നി​രു​ദ്ധ് സിം​ഗി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. പി​എം​ഒ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി.​കെ. ഇ​സാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സി​ബി​ഐ​യു​ടെ ന​ട​പ​ടി.

ബോ​യിം​ഗ് ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ ഇ​ട​പാ​ടു​ക​ൾ​ക്കി​ടെ​യാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ നീ​ക്കം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. പി.​കെ. മി​ശ്ര, അ​മി​ത് ഷാ ​എ​ന്നി​വ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ഒ​രാ​ൾ പ്ര​തി​രോ​ധ ഇ​ട​പാ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ആ​രാ​യു​ക​യാ​യി​രു​ന്നു.


സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഫോ​ണ്‍ കോ​ളു​ക​ൾ ല​ഭി​ച്ചെ​ന്നു ബോ​യിം​ഗ് ഇ​ന്ത്യ​യാ​ണ് 2019 ന​വം​ബ​റി​ൽ പി​എം​ഒ​യ്ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പി.​കെ. മി​ശ്ര​യു​ടെ സ്പെ​ഷ​ൽ അ​സി​സ്റ്റ​ന്‍റ് ജി​തേ​ന്ദ്ര കു​മാ​ർ എ​ന്ന പേ​രി​ലാ​യി​രു​ന്നു ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ൾ. ജി​തേ​ന്ദ്ര കു​മാ​ർ എ​ന്നൊ​രാ​ൾ പി​എം​ഒ​യി​ൽ ഇ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബോ​യിം​ഗ് പ​രാ​തി ന​ൽ​കി​യ​ത്. ഈ ​പ​രാ​തി​യാ​ണ് ജ​നു​വ​രി​യി​ൽ പി​എം​ഒ സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.