പ്രധാനമന്ത്രി പരിക്കേറ്റവരെ കണ്ടത് സൈനിക ആശുപത്രിയിൽ തന്നെയെന്നു കരസേന
പ്രധാനമന്ത്രി പരിക്കേറ്റവരെ  കണ്ടത് സൈനിക ആശുപത്രിയിൽ തന്നെയെന്നു കരസേന
Sunday, July 5, 2020 12:36 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ലേ​യി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​രെ സ​ന്ദ​ർ​ശി​ച്ച​ത് സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യെ​ന്നു ക​ര​സേ​ന. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ത്യേ​ക ചി​കി​ത്സാ​കേ​ന്ദ്രം ഒ​രു​ക്കി​യെ​ന്ന പ്ര​ചാ​ര​ണം ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണെ​ന്നും അ​പ​കീ​ർ​ത്തി​പ​ര​മാ​ണെ​ന്നും ക​ര​സേ​ന പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം കൂ​ടി ആ​യ​തി​നാ​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​ർ​ക്കാ​യി പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്രം ഒ​രു​ക്കി​യി​രു​ന്നു. അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​ർ എ​ത്തി​യ​തു മു​ത​ൽ ഈ ​പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലാ​ണ് ചി​കി​ത്സ ന​ൽ​കു​ന്ന​ത്.


നേ​ര​ത്തെ, ക​ര​സേ​നാ മേ​ധാ​വി​യും മ​റ്റ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വി​ടെ ത​ന്നെ എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ സൈ​നി​ക​രെ സ​ന്ദ​ർ​ശി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ തെ​റ്റാ​യ രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം സൈ​ന്യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം കെ​ടു​ത്തു​മെ​ന്നും സേ​ന വി​ശ​ദ​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ പ്രൊ​ജ​ക്ട​റും സ്ക്രീ​നും ഉ​ള്ള​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.