സിഎ പരീക്ഷകൾ റദ്ദാക്കി
Sunday, July 5, 2020 12:36 AM IST
ന്യൂ​ഡ​ൽ​ഹി: ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സി വി​ദ്യാ​ർ​ഥി​ക​ളു​ടെ മൂ​ന്നു ത​ല​ങ്ങ​ളി​ലേ​ക്കും ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. സി​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഫൗ​ണ്ടേ​ഷ​ൻ, സി​എ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ്, ഫൈ​ന​ൽ പ​രീ​ക്ഷ​ക​ൾ ഇ​നി ന​വം​ബ​റി​ൽ ഒ​ന്നു മു​ത​ൽ ന​ട​ത്തേ​ണ്ട ര​ണ്ടാം ഘ​ട്ട​ത്തി​ലാ​കും എ​ഴു​തേ​ണ്ട​ത്. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണു സി​എ പ​രീ​ക്ഷ​ക​ളെ​ഴു​താ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള സ്ഥി​തി സാ​ധാ​ര​ണ നി​ല​യി​ൽ ആ​കാ​ത്ത​തി​നാ​ലാ​ണ് മേ​യി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന​തും പി​ന്നീ​ട് ജൂ​ണി​ലേ​ക്കും ജൂ​ലൈ​യി​ലേ​ക്കും നീ​ട്ടി വ​ച്ച​തു​മാ​യ സി​എ പ​രീ​ക്ഷ​ക​ൾ അ​ന്തി​മ​മാ​യി റ​ദ്ദാ​ക്കി​യ​തെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും സു​പ്രീം​കോ​ട​തി​യും നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് ഓ​രോ പ​രീ​ക്ഷാ​ർ​ഥി​യും ത​മ്മി​ൽ ആ​റ​ടി അ​ക​ല​വും മ​റ്റു സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പാ​ലി​ച്ച് ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ്ടെ​യ്മെ​ന്‍റ് മേ​ഖ​ല​ക​ളി​ലെ​ങ്കി​ലും പ്രാ​യോ​ഗി​ക​മാ​യി പ​രീ​ക്ഷ ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ക​ൾ പാ​ടെ റ​ദ്ദാ​ക്കി​യ​ത്. ഈ ​പ​രീ​ക്ഷ​യ്ക്കു ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​വ​ർ​ക്കു ചാ​ൻ​സോ, പ​ണ​മോ ന​ഷ്ട​പ്പെ​ടാ​തെ ന​വം​ബ​റി​ലെ പ​രീ​ക്ഷ​യെ​ഴു​താം. കോ​വി​ഡ് സ്ഥി​തി മെ​ച്ച​പ്പെ​ട്ടാ​ൽ ന​വം​ബ​റി​ൽ ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​ക​ൾ നി​ശ്ച​യി​ച്ച പോ​ലെ ന​ട​ത്തും.


എ​ന്നാ​ൽ കോ​വി​ഡും ലോ​ക്ക്ഡൗ​ണും അ​ട​ക്ക​മു​ള്ള സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം ഒ​ക്ടോ​ബ​റി​നു മു​ന്പാ​കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ദേ​ശീ​യ കൗ​ണ്‍സി​ൽ അം​ഗം ബാ​ബു ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ൽ പ​റ​ഞ്ഞു. മേ​യ് ര​ണ്ടി​നു ന​ട​ക്കേ​ണ്ടി​യി​രു​ന്നു സി​എ​യു​ടെ മൂ​ന്നു ത​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ​രീ​ക്ഷ​ക​ൾ​ക്കാ​യി മൂ​ന്ന​ര ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്ന​തി​നെ തു​ട​ർ​ന്ന് ഓ​പ്റ്റ് ഒൗ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ​പ്പോ​ൾ 65,000 പേ​ർ സ്വ​യം പിന്മാ​റിയി​രു​ന്നു. ശേ​ഷി​ച്ചി​രു​ന്ന 2.9 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഫീ​സ് അ​ട​ക്ക​മു​ള്ള​വ ന​ഷ്ട​മാ​കാ​തെ ന​വം​ബ​റി​ലെ പ​രീ​ക്ഷ​യെ​ഴു​താ​മെ​ന്നും അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.