ടൂ​റ രൂ​പ​ത​യുടെ സ​ഹായ മെത്രാനായി ഡോ. ​ജോ​സ് ചി​റ​യ്ക്ക​ല്‍ അ​യി​രൂ​ക്കാ​ര​ൻ അഭിഷിക്തനായി
Sunday, July 5, 2020 12:36 AM IST
ടൂ​​റ(​​മേ​​ഘാ​​ല​​യ): മേ​​​ഘാ​​​ല​​​യ​​​യി​​​ലെ ഗാ​​​രോ മ​​​ല​​​നി​​​ര​​​ക​​​ളി​​​ൽ പ​​​ര​​​ന്നു​​​കി​​​ട​​​ക്കു​​​ന്ന ടൂ​​​റ രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി മ​​​ല​​​യാ​​​ളി​​​യാ​​​യ ഡോ. ​​​ജോ​​​സ് ചി​​​റ​​​യ്ക്ക​​​ല്‍ അ​​​യി​​​രൂ​​​ക്കാ​​​ര​​​ന്‍ അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യി.

ടൂ​​​റ​​​യി​​​ലെ സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന ഭ​​​ക്തി​​​നി​​​ർ​​​ഭ​​​ര​​​മാ​​​യ അ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ ടൂ​​​റ രൂ​​​പ​​​ത മെ​​​ത്രാ​​​ന്‍ ഡോ. ​​​ആ​​​ന്‍​ഡ്രൂ ആ​​​ര്‍. മ​​​രാ​​​ക്ക് മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​നാ​​​യി​​​രു​​​ന്നു. ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് ഡോ. ​​​ജോ​​​ര്‍​ജ് മാ​​​മ​​​ല​​​ശേ​​​രി, ബൊം​​​ഗെ​​​യ്ഗോ​​​ണ്‍ ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് പു​​​ല്ലോപ്പി​​​ള്ളി​​​ല്‍, ജൊ​​​വാ​​​യ് ബി​​​ഷ​​​പ് ഡോ. ​​​വി​​​ക്ട​​​ര്‍ ലിം​​​ഗ്ദോ എ​​​ന്നി​​​വ​​​രും നൂ​​​റോ​​​ളം വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ര്‍​മി​​​ക​​​രാ​​​യി​​​രു​​​ന്നു. ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദേ​​​ശം ല​​​ത്തീ​​​നി​​​ലും ഇം​​​ഗ്ലീ​​​ഷി​​​ലും ച​​​ട​​​ങ്ങി​​​ല്‍ വാ​​​യി​​​ച്ചു.


മേ​​​ഘാ​​​ല​​​യ മു​​​ഖ്യ​​​മ​​​ന്ത്രി കോ​​​ണ്‍​റാ​​​ഡ് സാം​​​ഗ്‌മ, ജ​​​യിം​​​സ് കെ. ​​​സാം​​​ഗ്മ, അ​​​ഗ​​​ത കെ. ​​​സാം​​​ഗ്‌മ എം​​​പി എ​​​ന്നി​​​വ​​​രും, എം​​​എ​​​ല്‍​എ​​​മാ​​​രും രാ​​​ഷ്ട്രീ​​​യ, ഉ​​​ദ്യോ​​​ഗ​​​സ്ഥ, സാ​​​മൂ​​​ഹി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍​നി​​​ന്നു​​​ള്ള പ്ര​​​മു​​​ഖ​​​രും ച​​​ട​​​ങ്ങി​​​നെ​​​ത്തി​​​യി​​​രു​​​ന്നു.​​എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ക​​​റു​​​കു​​​റ്റി ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണു ഡോ. ​​​ജോ​​​സ് ചി​​​റ​​​യ്ക്ക​​​ല്‍ അ​​​യി​​​രൂ​​​ക്കാ​​​ര​​​ന്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.