സിക്ക്സ് ഫോർ ജസ്റ്റീസിന്റെ 40 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തു
Monday, July 6, 2020 12:24 AM IST
ന്യൂഡൽഹി: നിരോധിത സംഘടനയായ സിക്ക്സ് ഫോർ ജസ്റ്റീസി(എസ്എഫ്ജെ)ന്റെ 40 വെബ്സൈറ്റുകൾ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. വിഘടനവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണു നടപടി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിക്ക്സ് ഫോർ ജസ്റ്റീസ് ഖലിസ്ഥാൻ അനുകൂല സംഘടനയാണ്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാലു ഖലിസ്ഥാൻ സംഘടനകളുമായി ബന്ധമുള്ള ഒന്പത് പേരെ ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചിരുന്നു.യുഎപിഎ ചുമത്തിയായിരുന്നു നടപടി.