രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ സെന്‍റർ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു
രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ  സെന്‍റർ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു
Monday, July 6, 2020 12:25 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചു. സ​ർ​ദാ​ർ പ​ട്ടേ​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ ആ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ ച​ദ്ദ​ർ​പൂ​രി​ലെ രാ​ധാ സോ​മി സ​ത്സം​ഗ് ബി​യാ​സി​ന്‍റെ കാ​മ്പ​സി​ലാ​ണ് പ​തി​നാ​യി​രം കി​ട​ക്ക​ക​ളു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

ഡ​ൽ​ഹി ലെ​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ ഇ​ന്ന​ലെ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദ​ക്ഷി​ണ ഡ​ൽ​ഹി ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് പ​ത്തു ദി​വ​സം കൊ​ണ്ടു കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ സ​ജ്ജ​മാ​ക്കി​യ​ത്. ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ആ​ശു​പ​ത്രി, മ​ദ​ൻ മോ​ഹ​ൻ മാ​ള​വ്യ ആ​ശു​പ​ത്രി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 1700 അ​ടി നീ​ള​വും 700 അ​ടി വീ​തി​യു​മു​ള്ള സെ​ന്‍റ​റി​ന് 20 ഫു​ട്ബോ​ൾ മൈ​താ​ന​ങ്ങ​ൾ കൂ​ടി​ച്ചേ​രു​ന്ന വ​ലു​പ്പ​മു​ണ്ട്.


18,000 എ​യ​ർ​ക​ണ്ടീ​ഷ​ന​റു​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ൻ​ഡോ ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സി​ന്‍റെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.