ആശങ്കയുടെ കുതിപ്പ്
ആശങ്കയുടെ കുതിപ്പ്
Monday, July 6, 2020 12:25 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​ത്രം 24,850 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഇ​ന്ന​ലെ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ ലോ​ക​ത്തെ കോ​വി​ഡ് വ്യാ​പ​ന​നി​ര​ക്കി​ൽ ഇ​ന്ത്യ, റ​ഷ്യ​യെ പി​ന്നി​ലാ​ക്കി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ഇ​ന്ത്യ​യി​ൽ ഇ​ന്ന​ലെ​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത് 6,97,069 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 2,44,814 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. 4,24,876 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
19,699 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്.​ രാ​ജ്യ​ത്ത് ഇ​ന്ന​ലെ മാ​ത്രം 613 പേ​ർ വൈ​റ​സ് ബാ​ധ മൂ​ലം മ​രി​ച്ചു.

മ​ഹാ​രാ​ഷ്‌​ട്ര, ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന, ക​ർ​ണാ​ട​ക, ആ​സാം, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.