കോവിഡ് പരിശോധന ഒരു കോടി കടന്നെന്ന് ഐസിഎംആർ
കോവിഡ് പരിശോധന  ഒരു കോടി കടന്നെന്ന് ഐസിഎംആർ
Tuesday, July 7, 2020 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് നി​ർ​ണ​യ​ത്തി​നു​ള​ള പ​രി​ശോ​ധ​ന​ക​ൾ ഒ​രു കോ​ടി ക​ട​ന്നെ​ന്ന് വ്യ​ക്ത​മാ​ക്കി ഐ​സി​എം​ആ​ർ. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,80,596 സാ​ന്പി​ളു​ക​ളാ​ണു പ​രി​ശോ​ധി​ച്ച​ത്. ഇ​തോ​ടെ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം 1,00,04,101 ആ​യി ഉ​യ​ർ​ന്ന​താ​യി ഐ​സി​എം​ആ​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദി​നം​പ്ര​തി​യു​ള​ള പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പ്ര​തി​ദി​നം ശ​രാ​ശ​രി ര​ണ്ടു​ല​ക്ഷ​ത്തി​ൽ​പ്പ​രം പ​രി​ശോ​ധ​ന​ക​ളാ​ണു ന​ട​ന്ന​ത്. അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ പ​ത്തു​ല​ക്ഷ​ത്തോ​ളം പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഇ​തു മു​ന്നി​ൽ ക​ണ്ട് രാ​ജ്യ​ത്ത് ഒ​ന്ന​ട​ങ്കം 1,105 ലാ​ബു​ക​ൾ​ക്കാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. പി​സി​ആ​ർ ടെ​സ്റ്റി​ന് മാ​ത്രം 592 ലാ​ബു​ക​ൾ​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.


പ്ര​തി​ദി​നം മൂ​ന്നു ല​ക്ഷ​ത്തോ​ളം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നു​ള​ള ശേ​ഷി കൈ​വ​രി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് രോ​ഗി​ക​ളെ അ​തി​വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള​ള നി​ർ​ദേ​ശം. അ​തി​ലൂ​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള​ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഐ​സി​എം​ആ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള​ള ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ൻ, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളോ​ട് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കാ​ൻ പ്ര​ത്യേ​കം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ട്രൂ​നാ​റ്റ്, സി​ബി​നാ​റ്റ് ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ ത​യ്യാ​റു​ള​ള ലാ​ബു​ക​ളെ ക​ണ്ടെ​ത്തി ഇ​വ​ർ​ക്ക് അം​ഗീ​കാ​രം വാ​ങ്ങി ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി​യു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഐ​സി​എം​ആ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.