സിലബസുകളിൽ കുറവു വരുത്താൻ സിബിഎസ്ഇ
സിലബസുകളിൽ കുറവു വരുത്താൻ സിബിഎസ്ഇ
Tuesday, July 7, 2020 12:35 AM IST
ന്യൂ​ഡ​ൽ​ഹി: വി​വി​ധ ക്ലാ​സു​ക​ളി​ലെ സി​ല​ബ​സു​ക​ളി​ൽ കു​റ​വു വ​രു​ത്താ​ൻ സി​ബി​എ​സ്ഇ ആ​ലോ​ചി​ക്കു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം അ​ധ്യ​യ​ന ദിവസങ്ങൾ കു​റ​ഞ്ഞ​തു പ​രി​ഗ​ണി​ച്ചാ​ണ് ഈ ​നീ​ക്കം. എ​ൻ​സി​ആ​ർ​ടി​സി​യു​മാ​യി ചേ​ർ​ന്നാ​ണ് സി​ബി​എ​സ്ഇ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വെ​ട്ടി​ക്കു​റ​ച്ച സി​ല​ബ​സ് ഉ​ട​ൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

സി​ല​ബ​സി​ൽ 25 മു​ത​ൽ 33 വ​രെ ശ​ത​മാ​നം കു​റ​വു വ​രു​ത്താ​നാ​ണ് ആ​ലോ​ച​ന. ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പു​തു​ക്കി​യ സി​ല​ബ​സ് ഉ​ട​നെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യേ​ക്കും. 2021ലെ ​പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സി​ല​ബ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും ന​ട​ത്തു​ക​യെ​ന്ന് സി​ബി​എ​സ്ഇ ചെ​യ​ർ​മാ​ൻ മ​നോ​ജ് അ​ഹൂ​ജ പ​റ​ഞ്ഞു. 25 ശ​ത​മാ​നം കു​റ​വ് വ​രു​ത്തി​യ സി​ല​ബ​സ് ഐ​സി​എ​സ്ഇ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.