ഡൽഹിയിൽ കോവിഡ് രോഗികൾ ഒരു ലക്ഷം പിന്നിട്ടു
Tuesday, July 7, 2020 12:35 AM IST
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇന്നലെ 48 പേർ മരിച്ചു. ആകെ മരണം 3,115. ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളുള്ള ഏക നഗരമാണ് ഡൽഹി. അതേസമയം, ഇന്നലെ 1359 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 19 ദിവസത്തിനുശേഷമുള്ള കുറഞ്ഞ കണക്കാണിത്.