രജിസ്ട്രിക്കെതിരേ ആരോപണം; അഭിഭാഷകനു പിഴ
രജിസ്ട്രിക്കെതിരേ ആരോപണം; അഭിഭാഷകനു പിഴ
Wednesday, July 8, 2020 12:26 AM IST
ന്യൂ​ഡ​ൽ​ഹി: കേ​സ് ലി​സ്റ്റ് ചെ​യ്യാ​ൻ താ​മ​സി​ച്ച സം​ഭ​വ​ത്തി​ൽ ര​ജി​സ്ട്രി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച അ​ഭി​ഭാ​ഷ​ക​നു സു​പ്രീം കോ​ട​തി 100 രൂ​പ പി​ഴ​യി​ട്ടു. അ​ഭി​ഭാ​ഷ​ക​നാ​യ റീ​പ​ക് ക​ൻ​സ​ലി​നാ​ണ് പി​ഴ വി​ധി​ച്ച​ത്. കോ​ട​തി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള കേ​സ് ലി​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ ര​ജി​സ്ട്രി പ​ക്ഷ​പാ​തം കാ​ണി​ക്കു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണു പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ന​ട​പ​ടി. അ​ഭി​ഭാ​ഷ​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഓ​ർ​മി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണു പി​ഴ വി​ധി​ക്കു​ന്ന​തെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.


അ​ഭി​ഭാ​ഷ​ക​രും കോ​ട​തി ര​ജി​സ്ട്രി​യും ജു​ഡീ​ഷൽ വ്യ​വ​സ്ഥ​യു​ടെ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത വി​ഭാ​ഗ​ങ്ങ​ളാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര​യും എ​സ്. അ​ബ്ദു​ൾ ന​സീ​റും, കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലെ​ങ്കി​ലും അ​നാ​വ​ശ്യ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.