അതിർത്തി സംഘർഷം: മൂന്നു ചോദ്യങ്ങളുമായി രാഹുൽ
അതിർത്തി സംഘർഷം: മൂന്നു ചോദ്യങ്ങളുമായി രാഹുൽ
Wednesday, July 8, 2020 12:26 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ൽ രാ​ജ്യ​താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​നെ​തി​രേ മൂ​ന്നു ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്.
ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ത്യേ​ക പ്ര​തി​നി​ധി ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മു​ള്ള പ്ര​സ്താ​വ​ന​ക​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചാ​ണ് രാ​ഹു​ൽ ചോ​ദ്യ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ താ​ത്പ​ര്യം സ​ർ​വ​ശ്രേ​ഷ്ഠ​മാ​ണ്. ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ജോ​ലി അ​ത് സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ൽ മു​ന്പ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അ​വ​സ്ഥ സ്ഥാ​പി​ക്കാ​ൻ നി​ർ​ബ​ന്ധം പി​ടി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട്? ന​മ്മു​ടെ പ്ര​ദേ​ശ​ത്തു വ​ച്ച് നി​രാ​യു​ധ​രാ​യ 20 ജ​വാ​ന്മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ചൈ​ന​യെ അ​നു​വ​ദി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ട്? ഗാ​ൽ​വ​ൻ താ​ഴ്‌വ​ര​യു​ടെ പ്രാ​ദേ​ശി​ക​മാ​യ പ​ര​മാ​ധി​കാ​ര​ത്തെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട്? ട്വി​റ്റ​റി​ലി​ട്ട കു​റി​പ്പി​ൽ രാ​ഹു​ൽ ചോ​ദി​ക്കു​ന്നു.


പ്ര​ത്യേ​ക പ്ര​തി​നി​ധി ച​ർ​ച്ച​യ്ക്കു​ശേ​ഷം ബെ​യ്ജിം​ഗ് പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള ഗാ​ൽ​വ​ൻ താ​ഴ്‌വ​ര​യി​ൽ സം​ഭ​വ​ച്ച​തി​ന്‍റെ തെ​റ്റും ശ​രി​യും വ​ള​രെ വ്യ​ക്ത​മാ​ണെ​ന്നു ചൈ​ന അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. പ്രാ​ദേ​ശി​ക പ​ര​മാ​ധി​കാ​ര​വും സ​മാ​ധാ​ന​വും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ശാ​ന്ത​ത​യും സം​ര​ക്ഷി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും ചൈന വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, ഈ ​പ്ര​സ്താ​വ​ന​യെക്കു​റി​ച്ച് ഇ​ന്ത്യ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.