കേന്ദ്രം ഇടപെടുന്നു
കേന്ദ്രം ഇടപെടുന്നു
Thursday, July 9, 2020 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ഡി​പ്ലോ​മാ​റ്റി​ക് ബാ ഗേജ് വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ ഡ​ൽ​ഹി​യി​ലും തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് തേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

ക​സ്റ്റം​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ശേ​ഷം സി​ബി​ഐ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് സം​ഭ​വ​ത്തി​ൽ യു​എ​ഇ പ്ര​തി​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടി​രി​ക്കു​ന്ന​ത്. ഡിപ്ലോമാറ്റിക് ബാ​ഗ് വ​ഴി​യാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ വ​ലി​യ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​കേ​സി​നെ നോ​ക്കി​ക്കാ​ണു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പ​രോ​ക്ഷ നി​കു​തി ബോ​ർ​ഡി​നോ​ടു ധ​ന​മ​ന്ത്രി വി​ശ​ദാം​ശ​ങ്ങ​ൾ ആ​രാ​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.