കരസേനാ സംഘത്തിനു നേരേ ഭീകരാക്രമണം, ജവാനും സ്ത്രീക്കും പരിക്ക്
Friday, July 10, 2020 12:38 AM IST
ശ്രീനഗർ: കാഷ്മീരിലെ പുൽവാമ ജില്ലയിൽ കരസേനയുടെ ക്വിക്ക് റിയാക്ഷൻ ടീമി(ക്യുആർടി)നു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ജവാനും സ്ത്രീക്കും പരിക്കേറ്റു. ജവാന്മാർ സഞ്ചരിച്ചിരുന്ന ആംബുലൻസിനു നേരെ അവന്തിപോറയിലെ ലാഡൂ മോറിലെ മോസ്കിനു സമീപമായിരുന്നു ആക്രമണം.
ലാഡൂ സ്വദേശിനിയായ റഫീഖഖ ബാനുവിനാണു വെടിവയ്പിൽ പരിക്കേറ്റത്. പരിക്കേറ്റ ജവാനെ കരസേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.