പിന്മാറ്റത്തിനുശേഷം നിയന്ത്രണരേഖ ഇന്ത്യൻ ഭാഗത്തേക്കു നീങ്ങിയതായി റിപ്പോർട്ട്
പിന്മാറ്റത്തിനുശേഷം നിയന്ത്രണരേഖ  ഇന്ത്യൻ ഭാഗത്തേക്കു നീങ്ങിയതായി റിപ്പോർട്ട്
Friday, July 10, 2020 12:38 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ലെ സേ​നാ പി​ന്മാ​റ്റ​ത്തി​നു​ശേ​ഷം യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ മാ​റ്റം വ​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ഗ​ൽ​വാ​ൻ താ​ഴ്‌വ​ര​യി​ൽ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണരേ​ഖ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ക​മാ​ൻ​ഡ​ർ ത​ല​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ വൈ-​ന​ല്ലാ ജം​ഗ്ഷ​നെ​ക്കു​റി​ച്ച് വാ​ദ​പ്ര​തി​വാ​ദം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് പ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 14നോ​ട് ചേ​ർ​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലാ​യി ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്താ​ണ്. ദ​ശ​ക​ങ്ങ​ളാ​യി ഇ​ന്ത്യ​ൻ സേ​ന ഇ​വി​ടെ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തു​മാ​ണ്. സൈ​നി​ക ത​ല​ത്തി​ലു​ള്ള ധാ​ര​ണ പ്ര​കാ​രം ഇ​രു​പ​ക്ഷ​വും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വീ​തം പി​ൻ​വാ​ങ്ങി ഇ​ട​യി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ണ്‍ ഉ​ണ്ടാ​ക്ക​ണം. ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന പി​ന്മാ​റ്റ​ത്തി​നു​ശേ​ഷം പ്ര​സ്തു​ത മേ​ഖ​ല ഇ​പ്പോ​ൾ ചൈ​ന​യു​ടെ ബ​ഫ​ർ സോ​ണി​ന് ഉ​ള്ളി​ലാ​ണെ​ന്നാ​ണ് ബി​സി​ന​സ് സ്റ്റാ​ൻ​ഡേ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട്.

ഇ​രു​പ​ക്ഷ​ത്തെ​യും സൈ​നി​ക ധാ​ര​ണ പ്ര​കാ​രം ബ​ഫ​ർ സോ​ണു​ക​ളി​ൽ ര​ണ്ട് ടെ​ന്‍റ് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കാം. വൈ ​ജം​ഗ്ഷ​നി​ൽനി​ന്ന് 1.4 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്താ​യി​രി​ക്ക​ണം ഫോ​ർ​വേ​ർ​ഡ് ടെ​ന്‍റ് പോ​സ്റ്റ്. ഇ​തി​ൽനി​ന്ന് 1.6 കി​ലോ​മീ​റ്റ​ർ ദൂ​രെ ആ​യി​രി​ക്ക​ണം ര​ണ്ടാ​മ​ത്തെ ടെ​ന്‍റ് പോ​സ്റ്റ്.


ഫോ​ർ​വേ​ർ​ഡ് പോ​സ്റ്റി​ൽ 30 സൈ​നി​ക​രും ര​ണ്ടാ​മ​ത്തെ പോ​സ്റ്റി​ൽ 50 സൈ​നി​ക​രും മാ​ത്ര​മേ ഉ​ണ്ടാ​കാ​വൂ. ഫോ​ർ​വേ​ർ​ഡ് ടെ​ന്‍റ് പോ​സ്റ്റി​നു മു​ന്നോ​ട്ട് ഇ​രു​പ​ക്ഷ​ത്തി​നും പട്രോ​ളിം​ഗ് ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ല. ഈ ​ധാ​ര​ണപ്ര​കാ​രം ഇ​പ്പോ​ഴ​ത്തെ പി​ന്മാ​റ്റ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ൻ സേ​ന മു​ന്പു പ​തി​വാ​യി പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന പെ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 14ലേ​ക്ക് നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ ക​ഴി​യി​ല്ല. പട്രോ​ളിം​ഗ് പോ​യി​ന്‍റ് 14ൽനി​ന്ന് 2.4 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര. എ​ന്നാ​ൽ, ചൈ​നീ​സ് പ​ക്ഷ​ത്ത് നി​ന്ന് ഈ ​പോ​യി​ന്‍റി​ലേ​ക്ക് 400 മീ​റ്റ​ർ മു​ന്നോ​ട്ട് ക​ട​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു.

​പട്രോ​ളിം​ഗ് പോ​യി​ന്‍റ് 15ൽ ​ഇ​ന്ത്യ അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്ന സ്ഥ​ലംവ​രെ ചൈ​ന മൂ​ന്നു കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. ഇ​വി​ടെ ഇ​രു​പ​ക്ഷ​ത്തു​മാ​യി ആ​യി​ര​ത്തോ​ളം സൈ​നി​ക​ർ മു​ഖാ​മു​ഖം നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.