മധ്യപ്രദേശിലെ ബിജെപി മന്ത്രിമാർക്കു വകുപ്പുകളായി
Sunday, July 12, 2020 12:23 AM IST
ഭോ​​​പ്പാ​​​ൽ: മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടും വ​​​കു​​​പ്പി​​​ല്ലാ​​​തെ തു​​​ട​​​ർ​​​ന്ന മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ലെ പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ടു​​​വി​​​ൽ ആ​​​ശ്വാ​​​സം. പു​​​തു​​​താ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ 28 പേ​​​രു​​​ടെ വ​​​കു​​​പ്പു​​​ക​​​ൾ ഇ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

22 എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കൊ​​​പ്പം കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​നി​​​ന്നു കൂ​​​റു​​​മാ​​​റി എ​​​ത്തി​​​യ ജ്യോ​​​തി​​​രാ​​​ദി​​​ത്യ സി​​​ന്ധ്യ​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ​​​ക്ക് ഏ​​​തെ​​​ല്ലാം വ​​​കു​​​പ്പു​​​ക​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന​​​തി​​​ലെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മാ​​​ണ് ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​നെ വി​​​ഷ​​​മ​​​വൃ​​​ത്ത​​​ത്തി​​​ലാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ലാ​​​ണ് ക​​​മ​​​ൽ​​​നാ​​​ഥി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ച്ച് ജ്യോ​​​തി​​​രാ​​​ദി​​​ത്യ സി​​​ന്ധ്യ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു ചേ​​​ക്കേ​​​റി​​​യ​​​ത്. ബി​​​ജെ​​​പി​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ചി​​​ല​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​നാ​​​ണു സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.