ചൈ​നാ സംഘർഷം: പ്ര​ധാ​ന​മ​ന്ത്രി നു​ണ തു​ട​രു​ന്നു​വെ​ന്നു രാ​ഹു​ൽ
ചൈ​നാ സംഘർഷം: പ്ര​ധാ​ന​മ​ന്ത്രി  നു​ണ തു​ട​രു​ന്നു​വെ​ന്നു രാ​ഹു​ൽ
Sunday, July 12, 2020 12:24 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ ചൈ​ന​യു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ചു പ്ര​ധാ​ന​മ​ന്ത്രി നു​ണ​ക​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നു രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഒ​ന്നി​നോ​ടും കോ​ണ്‍ഗ്ര​സി​ന് ക​ക്ഷി​യാ​കാ​ൻ ആ​കി​ല്ല. പ്ര​ശ്നം രാ​ഷ്ട്രീ​യ​മ​ല്ലെ​ന്നും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വീ​ഡി​യോ കോ​ണ്‍റ​ഫ​റ​ൻ​സി​ലൂ​ടെ ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ണ്‍ഗ്ര​സ് എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​മെ​തി​രേ രാ​ഹു​ൽ ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​ലും കേ​ന്ദ്രം പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി സം​സ്ഥാ​ന​ങ്ങ​ൾ​ക്കു സ​ഹാ​യം ആ​വ​ശ്യ​മാ​യി​രു​ന്ന​പ്പോ​ൾ കേ​ന്ദ്രം ന​ൽ​കി​യി​ല്ലെ​ന്നു രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.