ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്നു കേന്ദ്രം
ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്നു കേന്ദ്രം
Monday, July 13, 2020 12:15 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ഴോ, ഫി​റ്റ്ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കു​മ്പോ​ഴോ, ഫാ​സ്ടാ​ഗ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു.

നാ​ഷ​ണ​ല്‍ ഇ​ല​ക്ട്രോ​ണി​ക് ടോ​ള്‍ ക​ള​ക്ഷ​ന്‍ , ’വാ​ഹ​ന്‍’​പോ​ര്‍ട്ട​ലു​മാ​യി പൂ​ര്‍ണ​മാ​യി ബ​ന്ധി​പ്പി​ച്ചെ​ന്നും 2020 മെ​യ് 14 ന് ​ഇ​ത് അ​ജ​ക യു​മാ​യി ചേ​ര്‍ത്ത് പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​യെ​ന്നും, നാ​ഷ​ണ​ല്‍ ഇ​ന്‍ഫ​ര്‍മാ​റ്റി​ക്സ് സെ​ന്റ​ര്‍, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍, കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് അ​യ​ച്ച ക​ത്തി​ല്‍ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഇ​തു​പ്ര​കാ​രം, പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ഴും, നാ​ഷ​ണ​ല്‍ പെ​ര്‍മി​റ്റ് ഉ​ള്ള വാ​ഹ​ന​ങ്ങ​ള്‍ക്ക് ഫി​റ്റ്ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കു​മ്പോ​ഴും ഫാ​സ്ടാ​ഗ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​നാ​ണ് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 2017 മു​ത​ല്‍ എം, ​എ​ൻ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന സ​മ​യ​ത്ത് ഫാ​സ്ടാ​ഗ് ഘ​ടി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്ന​ത് നി​ര്‍ബ​ന്ധ​മാ​ക്കി​യി​രു​ന്നു. നാ​ഷ​ണ​ല്‍ ഹൈ​വേ ടോ​ള്‍ പ്ലാ​സ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക്, ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ത്തി​ലൂ​ടെ, ടോ​ള്‍ ന​ല്‍കാ​ന്‍ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് ഫാ​സ്ടാ​ഗ്. എ​ന്നാ​ല്‍ ഫാ​സ്ടാ​ഗ്, ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​തും അ​വ ഉ​പ​യോ​ഗി​ക്കാ​ത്ത​തും ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തി​നാ​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.